Deshabhimani

മൂന്ന് വർഷത്തിന് ശേഷം ഐപിഎൽ താരലേലം ഇന്ത്യയിലേക്ക്; 2027 മിനി ലേലത്തിന് വേദിയൊരുങ്ങും

Ipl

Photo:X

വെബ് ഡെസ്ക്

Published on Sep 16, 2026, 03:19 PM | 1 min read

ന്യൂഡൽഹി : ഐപിഎൽ 2027 താരലേലം ഇന്ത്യയിൽ നടക്കും. 2023ന് ശേഷം ആദ്യമായാണ് ഐപിഎൽ താരലേലത്തിന് ഇന്ത്യ വേദിയാകുന്നത്. ഡിസംബർ മധ്യത്തിലാണ് ലേലം നടത്തുക. 2023 സീസണിന് മുന്നോടിയായി 2022 ഡിസംബറിൽ കൊച്ചിയിലാണ് അവസാനമായി ഐപിഎൽ താരലേലം ഇന്ത്യയിൽ നടന്നത്. 2024ലെ ലേലം ദുബായിലും 2025ലെ മെഗാ ലേലം സൗദി അറേബ്യയിലെ ജിദ്ദയിലും 2026ലെ മിനി ലേലം അബുദാബിയിലുമാണ് നടന്നത്.


2027ലെ മിനി ലേലം ഇന്ത്യയിൽ നടത്തുമെന്ന് 10 ഫ്രാഞ്ചൈസികൾക്കും ഉറപ്പ് നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വിദേശത്ത് ലേലം നടത്തുമ്പോഴുണ്ടാകുന്ന യാത്രാ, താമസ, മറ്റ് പ്രവർത്തനപരമായ ബുദ്ധിമുട്ടുകൾ ഫ്രാഞ്ചൈസികൾ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് തീരുമാനം.


ലേലത്തിന്റെ വേദി തീരുമാനിക്കുന്നതിൽ പ്രധാനമായും ഹോട്ടൽ സൗകര്യങ്ങളുടെ ലഭ്യതയാകും പരിഗണിക്കുക. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ഇന്ത്യയിലെ വിവാഹ സീസണിൽ ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ ലഭ്യത വെല്ലുവിളിയായേക്കും. ലേലവുമായി ബന്ധപ്പെട്ട ഫ്രാഞ്ചൈസി പ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമായി ആവശ്യമാണ്.


അതേസമയം, ഏറെ ചർച്ചയായ ഇംപാക്ട് പ്ലെയർ നിയമത്തിന്റെ ഭാവി ചർച്ച ചെയ്യാൻ ഒരു മാസത്തിനുള്ളിൽ ഐപിഎൽ ഗവേണിങ് കൗൺസിൽ യോഗം ചേരും. 2023ലാണ് മത്സരത്തിനിടെ അഞ്ച് പകരക്കാരിൽ ഒരാളെ ഇംപാക്ട് പ്ലെയറായി ടീമിൽ ഉൾപ്പെടുത്താൻ അനുവദിക്കുന്ന നിയമം ഐപിഎല്ലിൽ അവതരിപ്പിച്ചത്. വിരാട് കോഹ്‌ലി, രോഹിത് ശർമ എന്നിവരടക്കമുള്ളവർ നിയമത്തിനെതിരെ വിമർശനം ഉന്നയിച്ചിട്ടുണ്ട്. നിയമം മത്സരത്തെ ബാധിക്കുന്നുവെന്നാണ് വിമർശനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home