print edition ഏകദിന റാങ്കിങ് ; രോഹിത് 1, കോഹ്‌ലി 2


Sports Desk
Published on Dec 11, 2025, 12:00 AM | 1 min read
ദുബായ്
ഏകദിന ക്രിക്കറ്റ് ബാറ്റർമാരുടെ റാങ്കിങ് പട്ടികയിൽ ഇന്ത്യൻ ആധിപത്യം. രോഹിത് ശർമയാണ് ഒന്നാമത്. വിരാട് കോഹ്‌ലി രണ്ടാമതും. ടീം റാങ്കിങ്ങിലും ഇന്ത്യ ഒന്നാമതാണ്.
ദക്ഷിണാഫ്ര-ിക്കയുമായുള്ള പരന്പരയിൽ രണ്ട് സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും ഉൾപ്പെടെ 302 റണ്ണാണ് കോഹ്‌ലി നേടിയത്. രണ്ട് സ്ഥാനം കയറിയാണ് രണ്ടാമതെത്തിയത്. രോഹിത് രണ്ട് അർധസെഞ്ചുറി നേടിയിരുന്നു. രോഹിതിന്റെ റേറ്റിങ് പോയിന്റ് 781 ആണ്. കോഹ്‌ലിയുടേത് 773. വിക്കറ്റ് കീപ്പർ കെ എൽ രാഹുൽ 12–ാമതുണ്ട്.
ബൗളർമാരിൽ കുൽദീപ് യാദവ് നേട്ടമുണ്ടാക്കി. അഫ്‌ഗാനിസ്ഥാൻതാരം റാഷിദ് ഖാൻ നയിക്കുന്ന പട്ടികയിൽ മൂന്ന് പടി കയറി മൂന്നാംസ്ഥാനത്താണ് ഇന്ത്യൻ സ്‌പിന്നർ.
ട്വന്റി20 ബാറ്റർമാരിൽ അഭിഷേക് ശർമ ഒന്നാംസ്ഥാനം നിലനിർത്തി. ടീം റാങ്കിങ്ങിലും ഇന്ത്യ ഒന്നാമതാണ്.










0 comments