ad
Deshabhimani

ദ.ആഫ്രിക്ക തകർന്നു; ന്യൂസിലൻഡിന് എട്ട് വിക്കറ്റ്‌ ജയം

New Zealand.jpg
വെബ് ഡെസ്ക്

Published on Mar 20, 2026, 04:58 PM | 1 min read

ഓക്ലൻഡ്: ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിന് തകർത്ത്‌ ന്യൂസിലൻഡ് വിജയവഴിയിൽ. ഓപ്പണർ ടോം ലാഥമിൻ്റെ അർധസെഞ്ചുറിയുടെ (63*) മികവിലാണ് ദക്ഷിണാഫ്രിക്ക ന്യൂസിലൻഡിന് തകർത്ത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയർത്തിയ 137 റൺസ് വിജയലക്ഷ്യം 22 പന്തുകൾ ബാക്കിനിൽക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ന്യൂസിലൻഡ് മറികടന്നു.


അഞ്ച്‌ മത്സര ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിൽ ഇതോടെ ആതിഥേയർ 2–1ന്‌ മുന്നിലെത്തി. ആദ്യ മത്സരത്തിൽ ഏഴ്‌ വിക്കറ്റിന്‌ തോറ്റ കീവീസ് രണ്ടാം മത്സരം 68 റണ്ണിന്‌ ജയിച്ചാണ് തിരിച്ചുവരവ് നടത്തിയത്.


ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 136 റൺസെടുക്കാനേ സാധിച്ചുള്ളൂ. ന്യൂസിലൻഡിനായി പന്തെറിഞ്ഞ ആറ് ബൗളർമാരും വിക്കറ്റ് വീഴ്ത്തി. ചെറിയ റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കീവീസിനായി ആദ്യ വിക്കറ്റിൽ ലാഥമും ഡെവൺ കോൺവേയും (39) ചേർന്ന് 96 റൺസിൻ്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കി. ടിം റോബിൻസൺ 17 റൺസെടുത്ത് പുറത്തായപ്പോൾ നിക്ക് കെല്ലി വിജയ റൺ നേടി. നാലാം മത്സരം ഞായറാഴ്ച വെല്ലിങ്ടണിൽ നടക്കും






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home