അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയുടെ ട്വന്റി20 പരമ്പര സെപ്തംബറിൽ; ബംഗ്ലാദേശ് പര്യടനം ഒഴിവാക്കി

ടീം ഇന്ത്യ |Photo:AFP
ന്യൂഡൽഹി : സെപ്റ്റംബറിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പര കളിക്കും. സെപ്റ്റംബർ 13, 15, 17 തീയതികളിൽ ന്യൂഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. ഇതോടെ ഇന്ത്യ ബംഗ്ലാദേശ് പര്യടനത്തിനുള്ള സാധ്യതകൾ അവസാനിച്ചു.
2026 ജൂണിൽ അഫ്ഗാനിസ്ഥാൻ ഇന്ത്യയിൽ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര കളിച്ചിരുന്നു. 2024 ജനുവരിയിലായിരുന്നു ഇരു ടീമുകളും തമ്മിലുള്ള അവസാന ട്വന്റി20 പരമ്പര. 2018ലാണ് ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ ചരിത്രത്തിലെ ആദ്യ ടെസ്റ്റ് മത്സരം കളിച്ചത്. ആഗസ്ത് 15ന് ഗാലെയിൽ ശ്രീലങ്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര ആരംഭിക്കുന്നത്.










0 comments