ad
Deshabhimani

ഇന്ത്യ – ശ്രീലങ്ക രണ്ടാം ടെസ്റ്റ്: ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു

India

ടീം ഇന്ത്യ| Photo: The Pioneer

വെബ് ഡെസ്ക്

Published on Aug 23, 2026, 10:09 AM | 1 min read

കൊളംബോ : ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. കൊളംബോയിലെ സിംഹളീസ് സ്പോർട്സ് ക്ലബ് ഗ്രൗണ്ടിലാണ് മത്സരം. നിലവിൽ ഒരു ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ അഞ്ച് റൺസെന്ന നിലയിലാണ്. യശസ്വി ജയ്‌സ്വാളും കെഎൽ രാഹുലുമാണ് ക്രീസിൽ.


പരമ്പരയിലെ ആദ്യ ടെസ്റ്റിൽ 165 റൺസിന്റെ വൻ വിജയം നേടിയ ഇന്ത്യ 1-0ന് മുന്നിലാണ്. രണ്ടാം മത്സരവും വിജയിച്ച് രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര തൂത്തുവാരാനാണ് ശുഭ്മൻ ഗില്ലും സംഘവും ലക്ഷ്യമിടുന്നത്.


ഇരുടീമുകളുടെയും പ്ലെയിങ് ഇലവൻ:


ഇന്ത്യ: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), കെഎൽ രാഹുൽ, യശസ്വി ജയ്സ്വാൾ, ദേവ്ദത്ത് പടിക്കൽ, , ഋഷഭ് പന്ത്, ധ്രുവ് ജുറെൽ, രവീന്ദ്ര ജഡേജ, സാറംശ് ജെയിൻ, മാനവ് സുതർ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.


ശ്രീലങ്ക: ധനഞ്ജയ ഡിസിൽവ (ക്യാപ്റ്റൻ),ലഹിരു ഉദാര, കാമിൽ മിഷാര, പസിന്ദു സൂരിയബണ്ഡാര, കാമിന്ദു മെൻഡിസ്, , സോണൽ ദിനുഷ, നിരോഷൻ ഡിക്ക്വെല്ല, കേശര നുവാന്ത, പ്രഭാത് ജയസൂര്യ, ലഹിരു കുമാര, അസിത ഫെർണാണ്ടോ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home