ലോകകപ്പ് കളിക്കാൻ നമീബിയയും; യോഗ്യത നേടി

സിംബാവെ: ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് യോഗ്യത ഉറപ്പാക്കി നമീബിയ. ടാൻസാനിയയെ 63 റൺസിന് വീഴ്ത്തിയാണ് ടീം അടുത്തവർഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിലേക്ക് ടിക്കറ്റ് നേടിയത്. 2022ലെ ലോകപ്പിൽ വരവറിയിച്ച നബീമിയ അന്ന് കരുത്തരായ ശ്രീലങ്കയെ അട്ടിമറിച്ച് കരുത്ത് കാട്ടിയിരുന്നു. ഇത്തവണ ട്വന്റി20 ലോകകപ്പിലെ ആഫ്രിക്കൻ യോഗ്യതാ റൗണ്ടിൽ അപരാജിതരായാണ് നമീബിയുടെ മുന്നേറ്റം.
ഇന്ന് നടന്ന മത്സരത്തിൽ ടോസ് നേടിയ ടാൻസാനിയ, നമീബിയയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റൻ ഗെർഹാർഡ് ഇറാസ്മസും (55) ജെജെ സ്മിതും (61) അർധസെഞ്ചുറിയുമായി തിളങ്ങിയപ്പോൾ നമീബിയ ആറ് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ടാൻസാനിയയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് എടുക്കാനെ കഴിഞ്ഞൂള്ളൂ.










0 comments