print edition ധോണി ഉടൻ കളത്തിലേക്കില്ല

ചെന്നൈ: പരിക്കുകാരണം വിട്ടുനിൽക്കുന്ന മഹേന്ദ്ര സിങ് ധോണി ഉടൻ കളത്തിലേക്കില്ല. ഐപിഎൽ ക്രിക്കറ്റിൽ അടുത്ത രണ്ട് മത്സരങ്ങൾ കൂടി ചെന്നൈ സൂപ്പർ കിങ്‌സ് മുൻ ക്യാപ്‌റ്റന് നഷ്ടമാകും. സീസണിൽ ആദ്യ മൂന്ന് കളിയും തോറ്റ ചെന്നൈക്ക് 11ന് ഡൽഹി ക്യാപിറ്റൽസുമായാണ് അടുത്ത കളി. 14ന് കൊൽക്കത്ത നൈറ്റ് റൈഡേഡഴ്‌സിനെയും നേരിടും.
ഐപിഎൽ മത്സരങ്ങൾ ആരംഭിക്കുന്നതിന് തൊട്ടുമുന്പാണ് ധോണി പരിക്കേറ്റ് പിന്മാറുന്നത്. നാൽപ്പത്തിനാലുകാരൻ ഇതുവരെ ശാരീരികക്ഷമത വീണ്ടെടുത്തിട്ടില്ല. പരിശീലനത്തിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് ധോണി. അതേസമയം, ഇതുവരെ ഒറ്റപ്പോയിന്റ് പോലും നേടാനാകാത്ത ചെന്നൈ സമ്മർദത്തിലാണ്. കഴിഞ്ഞ സീസണിൽ തുടർച്ചയായ നാല് കളിയാണ് ചെന്നൈ തോറ്റത്.
14 കളിയിൽ നാല് ജയം മാത്രമായി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തേക്ക് വീണു.
ദക്ഷിണാഫ്രിക്കക്കാരൻ ഡെവാൾഡ് ബ്രെവിസ് തിരിച്ചെത്തുന്നതിന്റെ ആശ്വാസത്തിലാണ് മുൻ ചാന്പ്യൻമാർ. ഡൽഹിക്കെതിരെ ബ്രെവിസ് കളിക്കുമെന്നാണ് സൂചന.










0 comments