വിമാനത്തിൽ 'ധോണിയെ' കണ്ട ആവേശത്തിൽ യാത്രക്കാർ; വൈറലായി വീഡിയോ

എം എസ് ധോണി
ചെന്നൈ : ക്രിക്കറ്റ് പിച്ചിലെപോലെ വിമാനത്തിൽ ധോണിയെ കണ്ട് ആവേശഭരിതരാകുന്ന യാത്രക്കാരുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. അഹമ്മദാബാദിൽ നടന്ന ട്വന്റി20 വേൾഡ് കപ്പ് ഫൈനൽ കണ്ട് താരത്തിന്‍റെ ചെന്നൈയിലേയ്ക്കുള്ള മടക്ക യാത്രയിലായിരുന്നു സംഭവം.
വിമാനത്തിലെ ശാന്തമായ അന്തരീക്ഷം ധോണിയെ കണ്ട നിമിഷത്തിൽ രാജ്യാന്തര സ്റ്റേഡിയത്തിന് സമാനമായ ആരവങ്ങളിലേക്ക് വഴിമാറുന്ന കാഴ്ചയായിരുന്നു. യാത്രക്കാർ സീറ്റുകളിൽ നിന്നെഴുന്നേറ്റ് ‘ ആർപ്പുവിളി തുടങ്ങി.
വിമാനത്തിന്റെ ഇടനാഴിയിലൂടെ നടന്നുപോയ താരത്തെ പകർത്താൻ യാത്രക്കാർ തിടുക്കം കൂട്ടി. സംഭവത്തിന്റെ ദൃശ്യങ്ങൾ ധോണി ഫാൻസ് ഗ്രൂപ്പുകളിലൂടെയാണ് പുറത്തുവന്നത്.










0 comments