ad
Deshabhimani

കാത്തിരിപ്പിന് വിരാമം; 'തല' വരുന്നു, ധോണി ഹൈദരാബാദിനെതിരെ കളിച്ചേക്കും

കാത്തിരിപ്പിന് വിരാമം; 'തല' വരുന്നു, ധോണി ഹൈദരാബാദിനെതിരെ കളിച്ചേക്കും
വെബ് ഡെസ്ക്

Published on Apr 15, 2026, 05:53 PM | 1 min read

ചെന്നൈ : ഐപിഎൽ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന എംഎസ് ധോണിയുടെ മടങ്ങിവരവ് ഉടനുണ്ടാകുമെന്ന് സൂചന. കാലിലെ പേശീവലിവിനെത്തുടർന്ന് സീസണിലെ ആദ്യ മത്സരങ്ങൾ നഷ്ടമായ താരം പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനായെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടക്കുന്ന മത്സരത്തിൽ ധോണി കളിക്കുമോ എന്ന കാര്യത്തിൽ ഉടൻ അന്തിമ തീരുമാനമുണ്ടാകും.


പരിക്കിനെത്തുടർന്ന് ഐപിഎൽ 2026ലെ ആദ്യ രണ്ടാഴ്ച ധോണിക്ക് നഷ്ടമാകുമെന്ന് സിഎസ്‌കെ അറിയിച്ചിരുന്നു. എന്നാൽ നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും താരം കളത്തിലിറങ്ങാത്തത് ആരാധകരിൽ ആശങ്കയുണ്ടാക്കി. ഇതിനിടെയാണ് ധോണിയുടെ ശാരീരികക്ഷമത വീണ്ടെടുത്തതായും ഹൈദരാബാദിലേക്കുള്ള യാത്രയുടെ കാര്യത്തിൽ അദ്ദേഹം ഉടൻ തീരുമാനമെടുക്കുമെന്നുമുള്ള വിവരങ്ങൾ പുറത്തുവരുന്നത്.


ധോണിയുടെ തിരിച്ചുവരവ് ടീമിന് വലിയ ഉത്തേജനമാകുമെന്ന് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ് പറഞ്ഞു. കളിക്കളത്തിന് പുറത്താണെങ്കിലും ടീമിന്റെ തന്ത്രങ്ങൾ മെനയുന്നതിലും ഒരുക്കങ്ങളിലും ധോണി സജീവമായി ഇടപെടാറുണ്ടെന്ന് ഫ്ലെമിങ് വ്യക്തമാക്കി. ഏപ്രിൽ 18ന് ഹൈദരാബാദിനെതിരെ ധോണിയെ തിരികെ കൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മാനേജ്‌മെന്റ്.


നിലവിൽ ഋതുരാജ് ഗെയ്‌ക്‌വാദിന്റെ കീഴിൽ കളിക്കുന്ന ചെന്നൈയ്ക്ക് ധോണിയുടെ സാന്നിധ്യം ബാറ്റിങിലും വിക്കറ്റിന് പിന്നിലും വലിയ കരുത്താകും. തല യുടെ മടങ്ങിവരവ് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ചെന്നൈ ആരാധകർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home