ad
Deshabhimani

'ശ്രദ്ധ എന്നിലേക്ക്‌ മാത്രമാകും'; ഡ്രസിങ് റൂമിൽ പോലും ധോണി എത്തുന്നില്ല: കാരണം?

MSD Gaikward

എംഎസ്‌ ധോണി (ഇടത്) ഋതുരാജ് ഗെയ്‌ക്‌വാദ് (വലത്) (Photo Credit One India)

വെബ് ഡെസ്ക്

Published on May 02, 2026, 12:16 PM | 1 min read

മുംബൈ : ഐപിഎൽ ആവേശം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും എംഎസ് ധോണിയുടെ അഭാവം ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകരെ നിരാശരാക്കുന്നു. പരിശീലനത്തിനിടെ തകർപ്പൻ സിക്‌സറുകൾ പറത്തുന്ന ധോണിയുടെ വീഡിയോകൾ പുറത്തുവരുന്നുണ്ടെങ്കിലും താരം മത്സരത്തിനിറങ്ങുന്നില്ല. ഇതിനുപുറമെ, ടീമിന് ആത്മവിശ്വാസം പകരാൻ ധോണി ഡഗൗട്ടിലോ ഡ്രസിങ് റൂമിലോ എത്താതിരിക്കുന്നതും വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഇതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സിഎസ്കെ ബാറ്റിങ് പരിശീലകൻ മൈക്കൽ ഹസി.


താൻ ഡഗൗട്ടിലെത്തിയാൽ എല്ലാവരുടെയും ശ്രദ്ധ തന്നിലേക്ക് മാത്രമായി ഒതുങ്ങുമോ എന്ന ധോണിയുടെ ആശങ്കയാണ് വിട്ടുനിൽക്കാൻ കാരണമെന്ന് ഹസി പറഞ്ഞു. ധോണി എപ്പോഴും ടീമിന് മുൻഗണന നൽകുന്ന വ്യക്തിയാണ്. അദ്ദേഹം ഡഗൗട്ടിലോ ഡ്രസിങ് റൂമിലോ എത്തിയാൽ ക്യാമറകളും ആരാധകരും അദ്ദേഹത്തിന് പിന്നാലെയാകും. ഇത് കളിക്കാരുടെ ശ്രദ്ധ തിരിക്കാൻ കാരണമായേക്കാം. ടീമിന് അത്തരമൊരു ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് ധോണി മനഃപൂർവം മാറിനിൽക്കുന്നത്, ഹസി വ്യക്തമാക്കി. മുംബൈ ഇന്ത്യൻസ് നിരയിൽ സച്ചിൻ ടെണ്ടുൽക്കർ ഉൾപ്പെടെയുള്ള മുൻതാരങ്ങൾ ഡഗൗട്ടിലെത്തി താരങ്ങളെ പ്രോത്സാഹിപ്പിക്കാറുണ്ട്.


എന്നാൽ ധോണിയുടെ അമിത ജനപ്രീതി ടീമിന് മേൽ അനാവശ്യ സമ്മർദ്ദമുണ്ടാക്കരുത് എന്ന നിർബന്ധം താരത്തിനുണ്ടെന്നും ഹസി കൂട്ടിച്ചേർത്തു. പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ ചെന്നൈക്കും മുംബൈക്കും ഇന്ന് വിജയം അനിവാര്യമാണ്. നിലവിൽ എട്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവുമായി ചെന്നൈ ഏഴാം സ്ഥാനത്തും, രണ്ട് ജയം മാത്രമുള്ള മുംബൈ ഒമ്പതാം സ്ഥാനത്തുമാണ്. ഇന്നത്തെ മത്സരത്തിൽ തോൽക്കുന്നവർക്ക് പ്ലേ ഓഫ് സാധ്യതകൾ ഏറെക്കുറെ അവസാനിക്കും എന്നതിനാൽ കടുത്ത പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home