ad
Deshabhimani

അസ്‌ഹറിന്‌ 
മൂന്നാം സെഞ്ചുറി

muhammad azharuddeen
വെബ് ഡെസ്ക്

Published on Aug 29, 2026, 11:15 PM | 1 min read

തിരുവനന്തപുരം: ആലപ്പി റിപ്പിൾസ്‌ ഓപ്പണർ മുഹമ്മദ്‌ അസ്‌ഹറുദീൻ കേരള ക്രിക്കറ്റ്‌ ലീഗിൽ (കെസിഎൽ) തുടർച്ചയായി മൂന്നാം സെഞ്ചുറി നേടി. ഏരീസ്‌ കൊല്ലം സെയ്‌ലേഴ്‌സിനെതിരെ 52 പന്തിൽ 107 റണ്ണുമായി പുറത്താകാതെനിന്നു. ഒരു സീസണിൽ മൂന്ന്‌ സെഞ്ചുറി നേടുന്ന ആദ്യ കളിക്കാരനാണ്‌. ആലപ്പി ഒരു വിക്കറ്റ്‌ നഷ്‌ടത്തിൽ 253 റണ്ണെടുത്തു. കെസിഎൽ ചരിത്രത്തിലെ ഉയർന്ന സ്‌കോറാണ്‌. മത്സരം ആലപ്പി 83 റണ്ണിന് ജയിച്ചു. കൊല്ലം 17.1 ഓവറില്‍ 170ന് പുറത്തായി.


അസ്‌ഹർ എട്ട്‌ സിക്‌സറും നാല്‌ ഫോറുമടിച്ചു. 26 പന്തിൽ 68 റണ്ണുമായി ക്യാപ്‌റ്റൻ സച്ചിൻ ബേബി കൂട്ടായി. സച്ചിൻ ഏഴ്‌ സിക്‌സറും നാല്‌ ഫോറും നേടി. 72 റണ്ണെടുത്ത ആകാശ്‌ സി പിള്ളയാണ്‌ പുറത്തായത്‌. ഇന്ന്‌ പകൽ രണ്ടിന്‌ കൊച്ചി കാലിക്കറ്റിനെയും വൈകീട്ട്‌ ആറിന്‌ ട്രിവാൻഡ്രം കൊല്ലത്തെയും നേരിടും. സ്‌റ്റാർ സ്‌പോർട്‌സിൽ തത്സമയം കാണാം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home