ad
Deshabhimani

ഡൽഹിക്ക് ആശ്വാസം; മിച്ചൽ സ്റ്റാർക്ക് തിരിച്ചെത്തുന്നു; പ്ലേ ഓഫ് സ്വപ്നങ്ങൾക്ക് പുതുജീവൻ

starc

മിച്ചൽ സ്റ്റാർക്ക്

വെബ് ഡെസ്ക്

Published on Apr 23, 2026, 02:07 PM | 1 min read

മുംബൈ : ഐപിഎൽ 2026 സീസണിൽ പതറുന്ന ഡൽഹി ക്യാപിറ്റൽസിന് ആശ്വാസമായി ഓസ്‌ട്രേലിയൻ സൂപ്പർ പേസർ മിച്ചൽ സ്റ്റാർക്കിന്റെ മടങ്ങിവരവ്. പരിക്കിൽ നിന്ന് മുക്തനായ മിച്ചൽ സ്റ്റാർക്കിന് ഐപിഎല്ലിൽ പങ്കെടുക്കാൻ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അനുമതി ലഭിച്ചു. താരം പൂർണ്ണ കായികക്ഷമത കൈവരിച്ചതായും ഉടൻ തന്നെ ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിലെത്തി പരിശീലനം ആരംഭിക്കുമെന്നുമാണ് വിവരം. രാജസ്ഥാൻ റോയൽസിനെതിരെ നടക്കുന്ന നിർണായക പോരാട്ടത്തിൽ സ്റ്റാർക്ക് പ്ലെയിങ് ഇലവനിൽ ഇടം പിടിക്കുമെന്നാണ് റിപ്പോർട്ട്.


വൻ തുകയ്ക്ക് ടീമിലെത്തിയിട്ടും പല വിദേശ താരങ്ങളും പരിക്കിന്റെയും ക്രിക്കറ്റ് ബോർഡുകളുടെയും നിയന്ത്രണങ്ങളുടെ പേരിൽ സീസണിൽ നിന്ന് വിട്ടുനിൽക്കുന്നത് വിമർശനങ്ങൾക്കിടയാക്കി. സ്റ്റാർക്കിന്റെ സാന്നിധ്യം ഡൽഹിയുടെ ബൗളിങ് നിരയെ കൂടുതൽ ശക്തമാക്കുമെന്നും പ്ലേ ഓഫ് സാധ്യതകൾക്ക് പുതിയ കരുത്ത് പകരുമെന്നും, ഡൽഹിയുടെ ഡെത്ത് ഓവർ ബൗളിങിലെ പോരായ്മകൾ പരിഹരിക്കാൻ സഹായിക്കുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തൽ. നിൽവിൽ ആറ് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ടീം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home