ad
Deshabhimani

കീവിസ് നായകന്റെ പരിക്ക് ഗുരുതരം; ഔദ്യോഗികമായി സ്ഥിരീകരിച്ചു ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ്

satner injury

Photo Credit: AFP

വെബ് ഡെസ്ക്

Published on May 01, 2026, 12:56 PM | 1 min read

വെല്ലിങ്ടൺ: ന്യൂസിലൻഡ് വൈറ്റ് ബോൾ ടീം ക്യാപ്റ്റൻ മിച്ചൽ സാന്റ്‌നർക്ക് പരിക്കിനെത്തുടർന്ന് ഒരു മാസത്തോളം കളിക്കളത്തിന് പുറത്തിരിക്കേണ്ടി വരും.


ഇന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് താരത്തിന്റെ തോളിനേറ്റ പരിക്ക് ഗുരുതരമാണെന്ന് (ഗ്രേഡ് ത്രീ എസിഎൽ) ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതോടെ അയർലൻഡിനെതിരായ ഏക ടെസ്റ്റും ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റും സാന്റ്‌നർക്ക് നഷ്ടമാകും.


ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുന്നതിനിടെയാണ് സാന്റ്‌നർക്ക് പരിക്കേറ്റത്. ഏപ്രിൽ 23-ന് ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ ഒരു ക്യാച്ചിന് ശ്രമിക്കവെ സാന്റ്‌നറുടെ തോൾ നിലത്തിടിക്കുകയും തലയ്ക്ക് ആഘാതമേൽക്കുകയും ചെയ്തിരുന്നു.


തുടർന്ന് ശാർദുൽ താക്കൂറിനെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി മുംബൈ ഇറക്കിയിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി താരം നാട്ടിലേക്ക് മടങ്ങിയിരുന്നു.


സാന്റ്‌നർക്ക് പകരക്കാരനായി ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജിനെ മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചിരുന്നു. ഐപിഎൽ സീസൺ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കവെ സാന്റ്‌നറുടെ മടക്കം മുംബൈയ്ക്കും ന്യൂസിലൻഡിനും ഒരുപോലെ തിരിച്ചടിയാണ്.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home