ഐപിഎൽ 2026
'മുംബൈയ്‌ക്കെതിരെ പൂരൻ' 'പൂരം'; ലഖ്‌നൗവിന് കൂറ്റൻ സ്‌കോർ

റയാൻ റിക്കൽട്ടൺ (കീപ്പർ) നിക്കോളാസ് പൂരൻ (ബാറ്റർ) (Photo Credit BCCI)
മുംബൈ : ഐപിഎൽ 2026ൽ മുംബൈ ഇന്ത്യൻസിനെതിരെ കൂറ്റൻ സ്കോർ ഉയർത്തി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ലഖ്‌നൗ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 228 റൺസാണ് അടിച്ചുകൂട്ടിയത്. നിക്കോളാസ് പൂരന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് ലഖ്‌നൗവിനെ കൂറ്റൻ സ്‌കോറിലേക്ക് എത്തിച്ചത് . വെറും 21 പന്തിൽ നിന്ന് എട്ട് സിക്സറുകളും ഒരു ഫോറുമടക്കം 63 റൺസാണ് പൂരൻ അടിച്ചുകൂട്ടിയത്. 300 ആയിരുന്നു പൂരന്റെ സ്ട്രൈക്ക് റേറ്റ്. ഓപ്പണറായി ഇറങ്ങിയ മിച്ചൽ മാർഷ് 25 പന്തിൽ 44 റൺസ് നേടി ലഖ്‌നൗവിന് മികച്ച തുടക്കം നൽകി. എയ്ഡൻ മാർക്രം (31), ഹിമ്മത് സിംഗ് (40) എന്നിവർ പുറത്താകാതെ സ്കോർ 200 കടത്താൻ സഹായിച്ചു. നായകൻ ഋഷഭ് പന്ത് 15 റൺസ് നേടി പുറത്തായി.
മുംബൈ ബൗളർമാർക്ക് ലഖ്‌നൗ ബാറ്റിങ് നിരയെ പിടിച്ചുകെട്ടാനായില്ല. ജസ്പ്രീത് ബുംറ 4 ഓവറിൽ 45 റൺസും ദീപക് ചാഹർ 43 റൺസും വഴങ്ങി. ഇരുവർക്കും വിക്കറ്റുകളൊന്നും നേടാനായില്ല. രണ്ട് വിക്കറ്റ് വീഴ്ത്തിയ കോർബിൻ ബോഷ് ആണ് മുംബൈ നിരയിൽ ഭേദപ്പെട്ട പ്രകടനം നടത്തി. അല്ലാഹ് ഗസൻഫർ, വിൽ ജാക്സ്, രഘു ശർമ്മ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 229 റൺസ് എന്ന ലക്ഷ്യവുമായി മറുപടി ബാറ്റിങിന് ഇറങ്ങുന്ന മുംബൈയ്ക്ക്, ടീമിലേക്ക് തിരിച്ചെത്തിയ രോഹിത് ശർമ്മയിലും നായകൻ സൂര്യകുമാർ യാദവിലുമാണ് ഇനി പ്രതീക്ഷ.










0 comments