ad
Deshabhimani

ധോണിയെപ്പോലെ ഫിനിഷ് ചെയ്യണം; ലക്ഷ്യം വ്യക്തമാക്കി ലഖ്‌നൗ താരം

ധോണിയെപ്പോലെ ഫിനിഷ് ചെയ്യണം; ലക്ഷ്യം വ്യക്തമാക്കി ലഖ്‌നൗ താരം

എംഎസ് ധോണി (ഇടത്) മുകുൾ ചൗധരി (വലത്)

വെബ് ഡെസ്ക്

Published on Apr 10, 2026, 04:47 PM | 1 min read

ലഖ്‌നൗ : കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ആവേശകരമായ വിജയത്തിന് പിന്നാലെ എംഎസ് ധോണിയെക്കുറിച്ച് മനസ്സ് തുറന്ന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് താരം മുകുൾ ചൗധരി. ധോണിയെപ്പോലെ മത്സരങ്ങൾ ഫിനിഷ് ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് താരം പറഞ്ഞു. ഐപിഎൽ 2026ലെ ഏറ്റവും മികച്ച ഫിനിഷിങ്ങുകളിൽ ഒന്നാണ് കൊൽക്കത്തക്കെതിരെ മുകുൾ കാഴ്ചവെച്ചത്.


ഞാനൊരു ഫിനിഷറായതുകൊണ്ട് തന്നെ എപ്പോഴും എംഎസ് ധോണിയെയാണ് മാതൃകയാക്കുന്നത്. അദ്ദേഹത്തിന്റെ ഹെലികോപ്റ്റർ ഷോട്ട് എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. 2011 ലോകകപ്പിൽ അദ്ദേഹം ഇന്ത്യയെ നയിച്ച രീതി ആർക്കും മറക്കാനാവില്ല. ധോണിയെപ്പോലെ മത്സരങ്ങൾ ഫിനിഷ് ചെയ്ത് ടീമിനെ വിജയത്തിലേക്ക് നയിക്കുക എന്നതാണ് എന്റെ ലക്ഷ്യം, ജിയോ ഹോട്ട്സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ മുകുൾ വ്യക്തമാക്കി.


കൊൽക്കത്തക്കെതിരെ വെറും 27 പന്തുകളിൽ നിന്ന് ഏഴ് സിക്സറുകളും രണ്ട് ഫോറുമടക്കം 54 റൺസാണ് താരം നേടിയത്. അവസാന പന്തിൽ ലഖ്‌നൗ മൂന്ന് വിക്കറ്റ് വിജയം നേടിയപ്പോൾ മുകുളിന്റെ പ്രകടനം നിർണ്ണായകമായി. ആവേശ് ഖാനുമായി ചേർന്ന് എട്ടാം വിക്കറ്റിൽ താരം പടുത്തുയർത്തിയ 54 റൺസ് കൂട്ടുകെട്ട് ഐപിഎൽ ചരിത്രത്തിലെ തന്നെ റെക്കോഡായി മാറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home