ad
Deshabhimani

അഞ്ചാം ടെസ്‌റ്റ്‌ 31ന്‌ ; കുൽദീപിന് സാധ്യത

kuldip yadav
avatar
Sports Desk

Published on Jul 29, 2025, 12:00 AM | 1 min read


മാഞ്ചസ്‌റ്റർ

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ സ്പിന്നർ കുൽദീപ് യാദവ് കളിക്കാൻ സാധ്യത. 31നാണ്‌ പരമ്പരയിലെ അവസാന ടെസ്‌റ്റ്‌. ഇംഗ്ലണ്ട്‌ 2–-1ന്‌ മുന്നിലാണ്‌.


നാലാം ടെസ്‌റ്റിൽ പൊരുതി നേടിയ സമനിലയുടെ ആത്മവിശ്വാസത്തിലാണ്‌ ഇന്ത്യ. അതേസമയം, പേസർമാരായ ശാർദുൽ ഠാക്കൂറിനും അൻഷുൽ കാംബോജിനും അവസരം കിട്ടാനിടയില്ല. ജസ്‌പ്രീത്‌ ബുമ്രയും മുഹമ്മദ്‌ സിറാജും കളിക്കുമെന്ന്‌ പരിശീലകൻ ഗൗതം ഗംഭീർ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home