ad
Deshabhimani

കുൽദീപിന് സ്വപ്ന വിവാഹം;ബാല്യകാല സുഹൃത്ത് വൻഷികയെ ജീവിത സഖിയാക്കി കുൽദീപ്

kuldeep marriage
വെബ് ഡെസ്ക്

Published on Mar 15, 2026, 09:46 AM | 1 min read

മസൂരി: ഇന്ത്യൻ ക്രിക്കറ്റ് താരം കുൽദീപ് യാദവ് വിവാഹിതനായി. ബാല്യകാല സുഹൃത്തായ വൻഷിക ഛദ്ദയെ ജീവിത പങ്കാളിയാക്കിയത്. മസൂരിയിൽ നടന്ന ചടങ്ങിൽ സുരേഷ് റെയ്‌ന, യുസ്‌വേന്ദ്ര ചാഹൽ, തിലക് വർമ, റിങ്കു സിങ്ങ് തുടങ്ങിയ നിരവധി ക്രിക്കറ്റ് താരങ്ങൾ പങ്കെടുത്തു.


“മനോഹരമായ ജീവിതത്തിന് ആശംസകൾ” എന്ന് കുറിച്ചുകൊണ്ട് വിവാഹച്ചിത്രങ്ങൾ ചാഹൽ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. വെള്ളിയാഴ്ച്ച നടന്ന സംഗീത ചടങ്ങിലെ ചില ചിത്രങ്ങൾ സുരേഷ് റെയ്‌നയും പങ്കുവെച്ചു.


കുൽദീപിന്റെ വിവാഹം ആദ്യം കഴിഞ്ഞ നവംബറിൽ നിശ്ചയിച്ചിരുന്നതാണ്. എന്നാൽ ട്വന്റി 20 ലോകകപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി വിവാഹം മാറ്റിവെച്ചു. കാൺപൂരിലെ ഇരുവരുടേയും വീടുകൾ തമ്മിൽ വെറും മൂന്ന് കിലോമീറ്റർ ദൂരം മാത്രമാണുള്ളത്. കഴിഞ്ഞ ജൂണിൽ ലഖ്‌നൗവിൽ ഇരുവരുടേയും വിവാഹ നിശ്ചയം നടന്നു.


എൽഐസിയിലെ അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്ന വൻഷിക, മെൽബണിൽ നിന്നാണ് ഉന്നത പഠനം പൂർത്തിയാക്കിയത് . അണ്ടർ-19 ക്രിക്കറ്റ് കാലഘട്ടം മുതൽ കുൽദീപിന്റെ കരിയറിന് വൻഷികയുടെ പിന്തുണയുണ്ടായിരുന്നു .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home