Deshabhimani

print edition ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര; തുടരാൻ കോഹ്‌ലി, രോഹിത്‌

Kohli Roohit
വെബ് ഡെസ്ക്

Published on Oct 17, 2026, 01:18 AM | 1 min read

മുംബൈ : ന്യൂസിലൻഡിനെതിരായ ഏകദിന ക്രിക്കറ്റ്‌ പരന്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പർ താരങ്ങളായ വിരാട്‌ കോഹ്‌ലിയും രോഹിത്‌ ശർമയും ടീമിൽ തുടർന്നു. അഞ്ച്‌ മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയ്‌ക്ക്‌ നവംബർ നാലിന്‌ ഓക്‌ലൻഡിലാണ്‌ തുടക്കം. ടെസ്‌റ്റ്‌ പരന്പരയുടെ ഒരുക്കങ്ങൾക്കായി ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗില്ലും കെ എൽ രാഹുലും അവസാന രണ്ട്‌ കളിയിൽ ഇറങ്ങില്ല. രണ്ട്‌ മത്സരങ്ങളിലും ശ്രേയസ്‌ അയ്യരാണ്‌ ക്യാപ്‌റ്റൻ. വിക്കറ്റ്‌ കീപ്പർ ഇഷാൻ കിഷൻ വൈസ്‌ ക്യാപ്‌റ്റനാകും.


വിക്കറ്റ്‌ കീപ്പർ കുമാർ കുശാഗ്രയാണ്‌ പുതുമുഖം. അവസാന രണ്ട്‌ മത്സരങ്ങളിൽ ജാർഖണ്ഡുകാരൻ കളിക്കും. മലയാളി വിക്കറ്റ്‌ കീപ്പർ സഞ്‌ജു സാംസണെ പരിഗണിച്ചില്ല. ഓൾ റ‍ൗണ്ടർ രവീന്ദ്ര ജഡേജയെ ഒഴിവാക്കി. ഇന്ത്യൻ ടീം: ശുഭ്‌മാൻ ഗിൽ,‍ രോഹിത്‌ ശർമ, വിരാട്‌ കോഹ്‌ലി, ശ്രേയസ്‌ അയ്യർ‍‍‍, കെ എൽ രാഹുൽ, നിതീഷ്‌ കുമാർ റെഡ്ഡി, അക്‌സർ പട്ടേൽ, നമൻ ധിർ, അൻഷുൽ കാംബോജ്‌, ഗുർണൂർ ബ്രാർ, ഋതുരാജ്‌ ഗെയ്‌ക്ക്‌വാദ്‌, അർഷ്‌ദീപ്‌ സിങ്‌, ഇഷാൻ കിഷൻ, മുഹമ്മദ്‌ സിറാജ്‌, പ്രസിദ്ധ്‌ കൃഷ്‌ണ, കുൽദീപ്‌ യാദവ്‌.


ടെസ്റ്റ്- പരമ്പരയ്-ക്കുള്ള ടീമിൽ പേസർ ജസ്-പ്രീത് ബുമ്രയും വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ഇടംനേടി. ദേവ്ദത്ത് പടിക്കൽ, ജഡേജ, യശസ്വി ജയ്-സ്വാൾ, ധ്രുവ് ജുറേൽ എന്നിവർ തുടർന്നു. രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിൽ. നവംബർ 19നാണ് ആദ്യ ടെസ്റ്റ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home