ad
Deshabhimani

ഏകദിനത്തിൽ 15,000 റൺസ്; ചരിത്രനേട്ടവുമായി വിരാട് കോഹ്‌ലി

virat
വെബ് ഡെസ്ക്

Published on Sep 27, 2026, 08:26 PM | 1 min read

തിരുവനന്തപുരം: ഏകദിന ക്രിക്കറ്റിൽ 15,000 റൺസ് എന്ന അപൂർവ നേട്ടം സ്വന്തമാക്കി മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിലാണ് കോഹ്‌ലി ഈ ചരിത്രനേട്ടത്തിലെത്തിയത്.


ഏകദിനത്തിൽ 15,000 റൺസ് പിന്നിടുന്ന രണ്ടാമത്തെ താരമാണ് കോഹ്‌ലി. ഇതിന് മുമ്പ് സച്ചിൻ ടെൻഡുൽക്കർ മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. സച്ചിന്റെ പേരിലുള്ളത് 18,426 ഏകദിന റൺസാണ്.


മത്സരത്തിന് മുമ്പ് 314 ഏകദിനങ്ങളിൽ നിന്ന് 14,941 റൺസായിരുന്നു കോഹ്‌ലിയുടെ സമ്പാദ്യം. അർദ്ധ സെഞ്ചുറി നേടിയ കോഹ്‌ലി 59 റൺസ് കൂടി നേടിയതോടെയാണ് 15,000 റൺസ് എന്ന ചരിത്ര നാഴികക്കല്ല് താരം പിന്നിട്ടത്.


ഏകദിന ക്രിക്കറ്റിലെ സ്ഥിരതയാർന്ന പ്രകടനങ്ങളുടെ മറ്റൊരു അടയാളമായി കോഹ്‌ലിയുടെ ഈ നേട്ടം മാറി. ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയമായ റെക്കോർഡ് നേട്ടങ്ങളുടെ പട്ടികയിലേക്ക് 15,000 ഏകദിന റൺസും കോഹ്‌ലി ചേർത്തു.


അതേസമയം ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ സെഞ്ചുറി നേടി. 96 ബോളിൽ 12 ഫോറും 1 സിക്സും അടങ്ങുന്ന ഇന്നിങ്‌സായിരുന്നു ഗില്ലിന്റേത്. ഏകദിനത്തിൽ ഗില്ലിന്റെ പത്താം സെഞ്ചുറിയാണ്




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home