ad
Deshabhimani

സഞ്ജുവില്ലെങ്കിലും കിരീടം കൈവിടില്ല; കെസിഎല്ലിൽ കരുത്തരായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

KCL

കൊച്ചി ബ്ലൂ ടൈഗേഴ്സ്| Photo: Social Media

വെബ് ഡെസ്ക്

Published on Aug 12, 2026, 05:31 PM | 1 min read

തിരുവനന്തപുരം : കഴിഞ്ഞ കേരള ക്രിക്കറ്റ് ലീഗ് സീസണിൽ സഞ്ജു–സലി സഹോദര സഖ്യത്തിലൂടെ ആരാധകരുടെ പ്രിയ ടീമായി മാറിയ കൊച്ചി ബ്ലൂ ടൈഗേഴ്സ് ഇത്തവണ സഞ്ജുവിന്റെ അഭാവത്തിലും കിരീടം നിലനിർത്താമെന്ന പ്രതീക്ഷയിലാണ്. ആദ്യ സീസണിൽ ടീമിനെ നയിച്ച പേസർ ബേസിൽ തമ്പിയാണ് വൈസ് ക്യാപ്റ്റൻ.


സലി സാംസൺ നയിക്കുന്ന ടീമിൽ മുഹമ്മദ് ആഷിഖ്, വിനൂപ് മനോഹരൻ എന്നിവരടക്കമുള്ള ഓൾറൗണ്ടർമാരിലാണ് പ്രധാന പ്രതീക്ഷ. സഞ്ജുവിന്റെ അഭാവത്തിൽ ബാറ്റിങ്ങിന് നേതൃത്വം നൽകുക വിനൂപ് മനോഹരനായിരിക്കും. കഴിഞ്ഞ സീസണിലെ ഫൈനലിൽ മികച്ച ഇന്നിങ്സുമായി കളിയിലെ താരമായ വിനൂപ് റൺവേട്ടയിൽ മൂന്നാം സ്ഥാനത്തെത്തിയിരുന്നു.


കേരള സീനിയർ ടീമംഗങ്ങളായ കെഎം ആസിഫ്, ബേസിൽ തമ്പി, ഏദൻ ആപ്പിൾ ടോം എന്നിവരടങ്ങുന്ന പേസ് നിരയാണ് കൊച്ചിയുടെ മറ്റൊരു കരുത്ത്. ഭിന്നശേഷിക്കാരുടെ ലോകകപ്പിൽ ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച സ്പിന്നർ അനീഷ് രാജനും ടീമിലുണ്ട്. സിഎം ദീപക്കിന്റെ നേതൃത്വത്തിലുള്ള കോച്ചിങ് സംഘമാണ് ടീമിന് പരിശീലനം നൽകുന്നത്. വ്യവസായി സുഭാഷ് മാനുവൽ ആണ് കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ഉടമ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home