ad
Deshabhimani

ക്ലാസനും നിതീഷിനും അർധസെഞ്ചുറി; ഷമിയുടെ ബൗളിങ് കരുത്തിൽ 156 റൺസിലൊതുങ്ങി സൺ റൈസേഴ്‌സ് ഹൈദരാബാദ്

ക്ലാസനും നിതീഷിനും അർധസെഞ്ചുറി; ഷമിയുടെ ബൗളിങ് കരുത്തിൽ 156 റൺസിലൊതുങ്ങി സൺ റൈസേഴ്‌സ് ഹൈദരാബാദ്
വെബ് ഡെസ്ക്

Published on Apr 05, 2026, 05:53 PM | 1 min read

മുംബൈ : ബാറ്റിങിൽ ഹെൻറിച്ച് ക്ലാസനും നിതീഷ് കുമാർ റെഡ്ഡിയും മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും മുഹമ്മദ് ഷമിയുടെ കൃത്യതയാർന്ന ബൗളിങിന്‌ മുന്നിൽ 156 റൺസിലൊതുങ്ങി സൺ റൈസേഴ്‌സ് ഹൈദരാബാദ്. നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോറിലെത്തിയത്.


മധ്യ ഓവറുകളിൽ ക്ലാസനും നിതീഷും ചേർന്ന് മികച്ച റൺസ് നേടിയെങ്കിലും, പിന്നീട് ക്രീസിലെത്തിയവർക്ക് റൺസ് കണ്ടെത്താൻ കഴിയാതിരുന്നത് ടീമിന് തിരിച്ചടിയായി.ക്ലാസൻ 41 പന്തിൽ 62 റൺസും നിതീഷ് റെഡ്ഡി 33 പന്തിൽ 56 റൺസും നേടി. മികച്ച സ്കോർ നേടുമെന്ന് കരുതിയെങ്കിലും അവസാന ഓവറുകളിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ബൗളർമാർ നിയന്ത്രണം ഏറ്റെടുത്തു.

മുഹമ്മദ് ഷമിയുടെ ബൗളിങാണ്‌ ബാറ്റിങ് നിരയെ തളച്ചത്. നാല് ഓവറിൽ വെറും 9 റൺസ് മാത്രം വഴങ്ങി ഷമി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഷമിക്ക് പുറമെ പ്രിൻസ് യാദവ്, ആവേശ് ഖാൻ എന്നിവരും രണ്ട് വിക്കറ്റുകൾ നേടി. ഹർഷൽ പട്ടേൽ റണ്ണൗട്ടായതോടെ 156 റൺസിന്‌ ഇന്നിങ്സ് അവസാനിച്ചു.












deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home