ad
Deshabhimani

ഓറഞ്ച് ആർമിയെ തകർത്ത് നൈറ്റ് റൈഡേഴ്‌സ്;കെകെആറിന് സീസണിലെ നിർണ്ണായക ജയം

VARUN KKR WIN

Photo Credit: BCCI

വെബ് ഡെസ്ക്

Published on May 03, 2026, 07:12 PM | 1 min read

മുംബൈ: ഐപിഎൽ 2026-ലെ ആവേശകരമായ പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം.


ഹൈദരാബാദ് ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം 10 പന്തുകൾ ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കൊൽക്കത്ത മറികടന്നു. അർധസെഞ്ചുറി നേടിയ യുവതാരം അംഗൃഷ് രഘുവംശിയുടെ പ്രകടനമാണ് കെകെആർ വിജയം അനായാസമാക്കിയത്.


ആദ്യം ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് വേണ്ടി ഓപ്പണർ ട്രാവിസ് ഹെഡ് തകർപ്പൻ തുടക്കമാണ് നൽകിയത്. 28 പന്തിൽ നിന്ന് 61 റൺസെടുത്ത ഹെഡും 42 റൺസെടുത്ത ഇഷാൻ കിഷനും ചേർന്ന് സൺറൈസേഴ്‌സിനെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് തോന്നിച്ചെങ്കിലും മധ്യനിര തകരുകയായിരുന്നു.


വരുൺ ചക്രവർത്തിയുടെ കൃത്യതയാർന്ന ബൗളിംഗിന് മുന്നിൽ ഹൈദരാബാദ് ബാറ്റർമാർക്ക് മറുപടിയുണ്ടായിരുന്നില്ല. 19 ഓവറിൽ 165 റൺസിന് ഹൈദരാബാദ് ഇന്നിംഗ്സ് അവസാനിച്ചു.


മറുപടി ബാറ്റിംഗിൽ കെകെആർ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും (43) ഫിൻ അലനും (29) ചേർന്ന് കരുത്തുറ്റ അടിത്തറയിട്ടു. തുടർന്ന് വന്ന അംഗൃഷ് രഘുവംശി 47 പന്തിൽ നിന്ന് 59 റൺസുമായി ടീമിനെ വിജയത്തോടടുപ്പിച്ചു.


അവസാന നിമിഷം സ്ഫോടനാത്മകമായ ബാറ്റിംഗ് പുറത്തെടുത്ത റിങ്കു സിംഗ് 11 പന്തിൽ 22 റൺസുമായി പുറത്താകാതെ നിന്ന് വിജയം പൂർത്തിയാക്കി. ഹൈദരാബാദിന് വേണ്ടി പാറ്റ് കമ്മിൻസും ഷാക്കിബ് ഹുസൈനും ഓരോ വിക്കറ്റുകൾ വീഴ്ത്തി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home