ad
Deshabhimani

കേശവ്‌ തിളങ്ങി, ദക്ഷിണാഫ്രിക്കയ്ക്ക്‌ ജയം

keshav maharaj
avatar
Sports Desk

Published on Aug 20, 2025, 12:00 AM | 1 min read


ക്വീൻസ്‌ലാൻഡ്‌

കേശവ്‌ മഹാരാജിന്റെ തകർപ്പൻ പ്രകടനത്തിൽ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക്‌ 98 റണ്ണിന്റെ ജയം. അഞ്ച്‌ വിക്കറ്റും 13 റണ്ണും നേടി കേശവ്‌ തിളങ്ങി. ദക്ഷിണാഫ്രിക്ക ഉയർത്തിയ 297 റൺ വിജയലക്ഷ്യം പിന്തുടർന്ന ഓസീസ്‌ 198ൽ അവസാനിച്ചു. കേശവ്‌ പത്തോവറിൽ ഒരു മെയ്‌ഡൻ ഉൾപ്പെടെ 33 റൺ വഴങ്ങിയാണ്‌ അഞ്ച്‌ വിക്കറ്റെടുത്തത്‌. ഓസീസ്‌ നിരയിൽ ക്യാപ്‌റ്റൻ മിച്ചെൽ മാർഷ്‌ (88) മാത്രമാണ്‌ പൊരുതിയത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത സന്ദർശകർക്കായി എയ്‌ദെൻ മാർക്രം (82), ക്യാപ്റ്റൻ ടെംബ ബവുമ (65), മാത്യു ബ്രീറ്റ്‌സ്‌കെ (57) എന്നിവർ അർധസെഞ്ചുറി നേടി. സ്‌കോർ: ദ. ആഫ്രിക്ക 296/8, ഓസ്‌ട്രേലിയ 198 (40.5). മൂന്ന്‌ മത്സര പരമ്പരയിലെ രണ്ടാം ഏകദിനം വെള്ളിയാഴ്‌ചയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home