print edition വിജയ് ഹസാരെ; കേരളത്തെ രോഹൻ നയിക്കും

തിരുവനന്തപുരം : വിജയ് ഹസാരെ ഏകദിന ട്രോഫി ക്രിക്കറ്റിനുള്ള കേരള ടീമിനെ രോഹൻ എസ് കുന്നുമ്മൽ നയിക്കും. ഇന്ത്യൻ താരം സഞ്‌ജു സാംസണും ടീമിലുണ്ട്. 19 അംഗ ടീമിൽ വിഷ്‌ണു വിനോദ്, മുഹമ്മദ് അസ്ഹറുദീൻ, സൽമാൻ നിസാർ, എംഡി നിധീഷ് തുടങ്ങിയ പ്രധാന താരങ്ങളും ഉൾപ്പെട്ടു. 24നാണ് ടൂർണമെന്റിന് തുടക്കം.
കേരളത്തിന്റെ മത്സരങ്ങൾ അഹമ്മദാബാദിലാണ്. എ ഗ്രൂപ്പിലാണ് കേരളം. ആദ്യ കളി 24ന് ത്രിപുരയുമായി. കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, ജാർഖണ്ഡ്, പോണ്ടിച്ചേരി, തമിഴ്നാട് ടീമുകളും ഗ്രൂപ്പിലുണ്ട്. അമയ് ഖുറേസിയ ആണ് ടീമിന്റെ പരിശീലകൻ.
ടീം: - രോഹൻ എസ് കുന്നുമ്മൽ (ക്യാപ്റ്റൻ), സഞ്ജു സാംസൺ, വിഷ്‌ണു വിനോദ് , മുഹമ്മദ് അസ്ഹറുദീൻ , അഹമ്മദ് ഇമ്രാൻ, സൽമാൻ നിസാർ, അഭിഷേക് ജെ നായർ, കൃഷ്ണ പ്രസാദ്, അഖിൽ സ്‌കറിയ, വി അഭിജിത്ത് പ്രവീൺ, ബിജു നാരായണൻ, അങ്കിത് ശർമ്മ, ബാബ അപരാജിത്, വിഘ്നേഷ് പുത്തൂർ, എം ഡി നിധീഷ്, കെ എം ആസിഫ്, അഭിഷേക് പി നായർ, എൻ എം ഷറഫുദീൻ , ഏദൻ ആപ്പിൾ ടോം.










0 comments