ad
Deshabhimani

കെസിഎല്ലിൽ ഇന്ന് രണ്ട് പോരാട്ടങ്ങൾ; പോയിന്റ് പട്ടികയിൽ ആലപ്പി റിപ്പിൾസ് ഒന്നാമത്

kcl
വെബ് ഡെസ്ക്

Published on Aug 23, 2026, 10:32 AM | 1 min read

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ഇന്ന് രണ്ട് മത്സരങ്ങൾ നടക്കും. ഉച്ചയ്ക്ക് 2 ന് തൃശൂർ ടൈറ്റൻസ് കൊച്ചി ബ്ലൂ ടൈഗേഴ്സിനെയും വൈകിട്ട് 6 ന് ഏരീസ് കൊല്ലം സെയിലേഴ്സ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെയും നേരിടും. തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് ഇരു മത്സരങ്ങളും.


നിലവിലെ പോയിന്റ് പട്ടികയിൽ ആലപ്പി റിപ്പിൾസാണ് ഒന്നാം സ്ഥാനത്ത്. രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് ജയത്തോടെ നാല് പോയിന്റാണ് ടീമിനുള്ളത്.


കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂർ ടൈറ്റൻസ്, ഏരീസ് കൊല്ലം സെയിലേഴ്സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ടീമുകൾക്ക് രണ്ട് പോയിന്റ് വീതമുണ്ട്. ഒരേ പോയിന്റ് നിലയായതിനാൽ നിലവിൽ നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിലാണ് യഥാക്രമം 2 മുതൽ 5 വരെയുള്ള സ്ഥാനങ്ങൾ.


രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് തോൽവിയുമായ തിരുവനന്തപുരം റോയൽസാണ് അവസാന സ്ഥാനത്ത്. ടീമിന് ഇതുവരെ പോയിന്റൊന്നും നേടാനായിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home