കേരള ക്രിക്കറ്റ് ലീഗ് ; തുടരാൻ ഏരീസ് കൊല്ലം

തിരുവനന്തപുരം : സച്ചിൻ ബേബിയുടെ നേതൃത്വത്തിൽ വീണ്ടും കിരീടം നേടാനാണ് ഏരീസ് കൊല്ലം സെയിലേഴ്സ് വരുന്നത്. ഉദ്‌ഘാടനമത്സരത്തിൽ 21ന് കലിക്കറ്റ് ഗ്ലോബ്‌സ്‌റ്റാർസിനെ നേരിടും. കഴിഞ്ഞ സീസണിൽ കൊല്ലം ആറ് വിക്കറ്റിന് കലിക്കറ്റിനെ തോൽപ്പിച്ചാണ് ജേതാക്കളായത്. ജേതാക്കളായ ടീമിലെ പ്രധാന താരങ്ങളെയെല്ലാം ഇക്കുറിയും നിലനിർത്തിയിട്ടുണ്ട്. ബാറ്റിങ്ങിലും ബൗളിങ്ങിലും സന്തുലിതമായ ടീമാണ്.
കഴിഞ്ഞ സീസണിൽ മികച്ച ബാറ്റിങ് പ്രകടനം നടത്തിയ അഞ്ച് കളിക്കാരിൽ നാലുപേരും ടീമിലുണ്ട്. രണ്ട് സെഞ്ചുറിയും മൂന്ന് അർധ സെഞ്ചുറിയും അടക്കം 528 റണ്ണുമായി ക്യാപ്റ്റൻ സച്ചിൻ ബേബിയായിരുന്നു ടോപ് സ്‌കോറർ. അഭിഷേക് ജെ നായർ 328 റണ്ണടിച്ചു. വത്സൽ ഗോവിന്ദും മികവുകാട്ടി. ഇവർക്കൊപ്പം വിഷ്‌ണു വിനോദും എം എസ് അഖിലും എത്തിയതോടെ ബാറ്റിങ് നിര ശക്തമായി. കഴിഞ്ഞ സീസണിൽ തൃശൂർ ടൈറ്റൻസ് താരമായിരുന്ന വിഷ്‌ണു 438 റണ്ണുമായി മൂന്നാമതായിരുന്നു.
ബൗളിങ്നിരയും ശക്തമാണ്. കഴിഞ്ഞ തവണ 19 വിക്കറ്റുമായി മുന്നിലെത്തിയ എൻ എം ഷറഫുദ്ദീനും 17 വിക്കറ്റെടുത്ത ബിജു നാരായണനും ടീമിലുണ്ട്. യുവ പേസർ ഏദൻ ആപ്പിൾ ടോം പുതുതായി എത്തി. ഷറഫുദ്ദീനും എം എസ് അഖിലുമാണ് ഓൾറൗണ്ടർമാർ.
മോനിഷ് സതീഷാണ് പരിശീലകൻ. നിഖിലേഷ് സുരേന്ദ്രൻ അസി. കോച്ചാണ്. മാനേജറായി അജീഷും വീഡിയോ അനലിസ്റ്റായി ആരോൺ ജോർജ് തോമസും ടീമിനൊപ്പമുണ്ട്.
ടീം: സച്ചിൻ ബേബി (ക്യാപ്‌റ്റൻ), വിഷ്‌ണു വിനോദ്, എം എസ് അഖിൽ, എൻ എം ഷറഫുദ്ദീൻ, ഏദൻ ആപ്പിൾ ടോം, വത്സൽ ഗോവിന്ദ്, അഭിഷേക് ജെ നായർ, ബിജു നാരായണൻ, വിജയ് വിശ്വനാഥ്, രാഹുൽ ശർമ, പി എസ് സച്ചിൻ, അതുൽജിത് അനു, എ ജി അമൽ, ആഷിക് മുഹമ്മദ്, എൻ എസ് അജയ്ഘോഷ്, പവൻ രാജ്, ഭരത് സൂര്യ, ജോസ് പെരയിൽ.










0 comments