ad
Deshabhimani

ഗ്രീൻഫീൽഡിൽ ആവേശപ്പോര്‌

Kerala Cricket League

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ ട്വന്റി20യിൽ കെസിഎ പ്രസിഡന്റ് ഇലവൻ 
ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ ക്യാച്ചെടുത്ത കെസിഎ സെക്രട്ടറി ഇലവൻ ക്യാപ്റ്റൻ സഞ്ജു സാംസൺ 
സഹതാരങ്ങളുമായി ആഹ്ലാദത്തിൽ / ഫോട്ടോ: നിലിയ വേണുഗോപാൽ

avatar
വെെഷ്ണവ് ബാബു

Published on Aug 16, 2025, 03:58 AM | 1 min read


തിരുവനന്തപുരം

കേരള ക്രിക്കറ്റ്‌ ലീഗിന്‌ മുന്നോടിയായുള്ള സ‍ൗഹൃദപ്പോരിൽ സഞ്ജു സാംസൺ നയിച്ച കെ സി എ സെക്രട്ടറി ഇലവൻ ഒരു വിക്കറ്റിന് സച്ചിൻ ബേബി ക്യാപ്റ്റനായ പ്രസിഡന്റ് ഇലവനെ തോൽപ്പിച്ചു. ഇ‍ൗ മാസം 21 മുതൽ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്റ്റേഡിയത്തിൽ നടക്കുന്ന കെസിഎൽ രണ്ടാം സീസണിന്റെ മുന്നോടിയായിട്ടായിരുന്നു സ‍ൗഹൃദ ട്വന്റി20 മത്സരം.


ആദ്യം ബാറ്റ്‌ ചെയ്‌ത പ്രസിഡന്റ്‌ ഇലവൻ എട്ട്‌ വിക്കറ്റ്‌ നഷ്ടത്തിൽ 184 റണ്ണെടുത്തു. 60 റണ്ണെടുത്ത രോഹൻ കുന്നുമ്മലാണ്‌ ടോപ്‌ സ്‌കോറർ. ടോസ്‌ നേടിയ സെക്രട്ടറി ഇലവന്‍ ക്യാപ്റ്റന്‍ സഞ്ജു ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. പ്രസിഡന്റ് ഇലവൻ നിരയിൽ മുഹമ്മദ്‌ അസ്‌ഹറുദീൻ (1)‍‍, ക്യാപ്‌റ്റൻ സച്ചിൻ ബേബി (0) എന്നിവർക്ക്‌ തിളങ്ങാനായില്ല.


എൻ എം ഷറഫുദീൻ മൂന്ന് വിക്കറ്റ് നേടി. മറുപടിക്കെത്തിയ സെക്രട്ടറി ഇലവൻ 19.4 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ജയംകുറിച്ചു. ക്യാപ്റ്റൻ സഞ്ജു 54 റണ്ണെടുത്തപ്പോൾ 69 റണ്ണുമായി വിഷ്-ണു വിനോദും തകർപ്പൻ പ്രകടനം പുറത്തെടുത്തു. ഷോൺ റോജർ ഇരുപത് റണ്ണെടുത്തു.


പുതുവെളിച്ചം

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പഴയ മെറ്റൽ ഹലയ്ഡ് ഫ്ലഡ് ലൈറ്റുകൾ പൂർണമായും മാറ്റി ആധുനിക സാങ്കേതികവിദ്യയോട്‌ കൂടിയുള്ള പുതിയ എൽഇഡി ഫ്‌ളഡ് ലൈറ്റുകൾ സ്ഥാപിച്ചു. ഡിഎംഎക്സ് കൺട്രോൾ സംവിധാനമാണ്‌ പ്രധാന സവിശേഷത. ഇത് ഉപയോഗിച്ച് ലൈറ്റുകളുടെ പ്രകാശതീവ്രത നിയന്ത്രിക്കാനാകും. സംഗീതത്തിനനുസരിച്ച് ലൈറ്റുകൾ ചലിപ്പിക്കുന്ന ഡൈനാമിക്, ഓഡിയോ-റിയാക്ടീവ് ലൈറ്റിങ്‌ ക്രമീകരണങ്ങൾക്കും ഈ സംവിധാനം സഹായിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home