ad
Deshabhimani

കെസിഎല്ലിൽ സെമി ഉറപ്പിക്കാൻ കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്‌സ് ഇന്ന് ട്രിവാൻഡ്രം റോയൽസിനെ നേരിടും

KCL

കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്‌സ് (ഇടത്) ട്രിവാൻഡ്രം റോയൽസ് (വലത്)| Photo: Social Media

വെബ് ഡെസ്ക്

Published on Sep 03, 2026, 12:24 PM | 1 min read

തിരുവനന്തപുരം : കെസിഎൽ സെമി ഫൈനൽ സാധ്യതകൾ നിർണയിക്കുന്ന പോരാട്ടത്തിൽ ഇന്ന് കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്‌സ് ട്രിവാൻഡ്രം റോയൽസിനെ നേരിടും. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2:30നാണ് മത്സരം ആരംഭിക്കുന്നത്.


പോയിന്റ് പട്ടികയിൽ നിലവിൽ 9 മത്സരങ്ങളിൽ നിന്ന് 8 പോയിന്റുള്ള കാലിക്കറ്റിന് സെമിയിലെത്താൻ ഇന്ന് വിജയം അത്യാവശ്യമാണ്. ഇന്നത്തെ മത്സരത്തിൽ ട്രിവാൻഡ്രം റോയൽസിനെ പരാജയപ്പെടുത്തിയാൽ കാലിക്കറ്റിന് 10 പോയിന്റോടെ സെമി ഫൈനലിൽ ഇടം പിടിക്കാം.


അതേസമയം, കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്‌സ് പരാജയപ്പെടുകയാണെങ്കിൽ 9 പോയിന്റോടെ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് സെമി ഫൈനലിലേക്ക് യോഗ്യത നേടും. 10 മത്സരങ്ങളും പൂർത്തിയാക്കിയ കൊല്ലത്തിന് നിലവിൽ 9 പോയിന്റാണുള്ളത്. 9 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുള്ള ട്രിവാൻഡ്രം റോയൽസ് ഇതിനോടകം സെമി ഫൈനൽ ഉറപ്പിച്ചു കഴിഞ്ഞു.


ഇന്ന് വൈകുന്നേരം 6:45ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ തൃശൂർ ടൈറ്റൻസ് അലപ്പി റിപ്പിൾസിനെ നേരിടും. മറ്റ് ടീമുകളിൽ തൃശൂർ ടൈറ്റൻസും (11 പോയിന്റ്), അലപ്പി റിപ്പിൾസും (10 പോയിന്റ്) സെമി ഫൈനൽ സാധ്യതകൾ ഏതാണ്ട് ഉറപ്പിച്ച മട്ടാണ്. എന്നാൽ 10 മത്സരങ്ങളിൽ നിന്ന് 6 പോയിന്റ് മാത്രമുള്ള കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ടൂർണമെന്റിൽ നിന്ന് പുറത്തായി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home