print edition വനിതാ ബ്ലൈൻഡ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്; കേരളത്തിന് വിജയത്തുടക്കം

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന വനിതകളുടെ അഖിലേന്ത്യ ബ്ലൈന്‍ഡ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഹരിയാനക്കെതിരെ പത്ത് വിക്കറ്റിന് ജയിച്ച കേരളത്തിന്റെ ഓപ്പണര്‍മാരായ അദ്വൈത സന്തോഷ്, ജെ ആതിര എന്നിവര്‍ ആഹ്ലാദം പങ്കുവയ്‌ക്കുന്നു
തിരുവനന്തപുരം: എൻവെസ്റ്റ്‌നെറ്റ് സെനിത് ട്രോഫിക്കായുള്ള അഖിലേന്ത്യ വനിതാ ബ്ലൈൻഡ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന് ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ തുടക്കമായി. ഉദ്ഘാടന മത്സരത്തിൽ കേരളം ഹരിയാനയെ 10 വിക്കറ്റിന് തോൽപ്പിച്ചു. നിശ്ചിത 15 ഓവറിൽ ഹരിയാന 8 വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 9.5 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ ലക്ഷ്യംകണ്ടു. 34 പന്തിൽ 10 ഫോർ ഉൾപ്പെടെ 72 റൺസ് നേടുകയും 9 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തുകയും ചെയ്ത അദ്വൈത സന്തോഷാണ് പ്ലെയർ ഓഫ് ദ മാച്ച്. ചാമ്പ്യൻഷിപ് മന്ത്രി വി ഇ അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു. വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ സെക്രട്ടറി ജനറൽ രജനീഷ് ഹെൻറി അധ്യക്ഷനായി.
സിബികെയുടെ ആഭിമുഖ്യത്തിൽ 8 വരെയാണ് ചാമ്പ്യൻഷിപ്. കേരളം, ഗുജറാത്ത്, ഹരിയാന, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, തെലങ്കാന എന്നീ ആറ് സംസ്ഥാന ടീമുകളാണ് മത്സരിക്കുന്നത്.









0 comments