ad
Deshabhimani

51 പന്തിൽ പുറത്താകാതെ 109 റൺസ്; വെടിക്കെട്ട് ബാറ്റിങുമായി ജോബിൻ ജോബി

Jobin Joby

ജോബിൻ ജോബി

വെബ് ഡെസ്ക്

Published on Sep 01, 2026, 10:17 PM | 1 min read

​തൊടുപുഴ/തിരുവനന്തപുരം: കെഎസിഎല്ലിൽ ആലപ്പി റിപ്പിൾസിനെതിരായ മത്സരത്തിൽ വെടിക്കെറ്റ് ബാറ്റിങ് പ്രകടനവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ് താരം ജോബിൻ ജോബി. 51 പന്തിൽ പുറത്താകാതെ 109 റൺസാണ് ജോബിൻ നേടിയത്. ജോബിന്റെ മാസ്മരിക ഇന്നിങ്സ് മികവിൽ കൊച്ചി 242 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുർത്തി.


തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഓപ്പണറായാണ് ജോബിൻ ഇറങ്ങിയത്. 32 പന്തിൽ അർധസെഞ്ച്വറി പിന്നിട്ട താരം പിന്നീട് ഗിയർ മാറ്റി. തുടർന്നുള്ള 50 റൺസെടുക്കാൻ ഈ പത്തൊൻപതുകാരന് വേണ്ടി വന്നത് വെറും 16 പന്തുകൾ മാത്രം. അവസാന ഓവറിലെ രണ്ടാം പന്തിൽ ജോബിൻ തന്റെ സെഞ്ച്വറി പൂർത്തിയാക്കി.


​ആലപ്പിയുടെ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ജോബിൻ 10 തവണയാണ് പന്ത് അതിർത്തി കടത്തി ഗ്യാലറിയിലെത്തിച്ചത്. കെസിഎല്ലിൽ ഒരിന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന റെക്കോർഡും ഇതോടെ ഈ ഇടുക്കിക്കാരന്റെ പേരിലായി.


കാഞ്ഞിരമറ്റം പെണ്ടനാത്ത്‌ വീട്ടിൽ ജോബിയുടെയും മഞ്ജുവിന്റെയും മകനാണ് ജോബിൻ. റോബിൻ ആണ് സഹോദരൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home