ഏഷ്യാകപ്പിന് മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടി: ജെമീമ റോഡ്രിഗസിന് പരിക്ക്

ജെമീമ റോഡ്രിഗസ്| Photo:Getty Images
ദുബായ് : ഏഷ്യാകപ്പിനൊരുങ്ങുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് തിരിച്ചടിയായി ജെമീമ റോഡ്രിഗസിന് പരിക്ക്. കാലിലെ പേശികൾക്കേറ്റ പരിക്കിനെ തുടർന്ന് ഇംഗ്ലണ്ടിൽ നടക്കുന്ന ദി ഹണ്ട്രഡ്’ ലീഗിൽ നിന്ന് താരം പിന്മാറി. 60,000 പൗണ്ടിന് (ഏകദേശം 63 ലക്ഷം രൂപ) സതേൺ ബ്രേവ് ടീമിൽ ചേർന്ന താരം ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
ആറ് ഇന്നിങ്‌സുകളിൽ നിന്ന് 143 റൺസ് നേടിയ താരം രണ്ട് മത്സരങ്ങളിൽ പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരവും നേടി. ആഗസ്ത് 30ന് ദുബായിൽ തായ്ലൻഡിനെതിരെയാണ് ഏഷ്യാകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. ജെമീമയ്ക്ക് പകരക്കാരിയായി ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ചാർലി നോട്ടിനെ സതേൺ ബ്രേവ് ടീമിൽ ഉൾപ്പെടുത്തി.










0 comments