ad
Deshabhimani

ഹാർദിക്കിനെ മാറ്റാൻ സമയമായി; ബുമ്രയെ മുംബൈ ഇന്ത്യൻസിന്റെ സ്ഥിരം നായകനാക്കണമെന്ന് മുൻ ഇന്ത്യൻ താരം

buhmrah

Photo Credit: BCCI

വെബ് ഡെസ്ക്

Published on May 15, 2026, 07:13 PM | 1 min read

ധർമശാല: മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസി ഇനി ഹാർദിക് പാണ്ഡ്യയ്ക്ക് അപ്പുറത്തേക്ക് ചിന്തിക്കണമെന്നും സൂപ്പർ പേസർ ജസ്പ്രീത് ബുമ്രയെ ടീമിന്റെ സ്ഥിരം നായകനാക്കാൻ സമയമായെന്നും മുൻ ഇന്ത്യൻ താരവും പ്രമുഖ കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ.


വ്യാഴാഴ്ച രാത്രി ധർമ്മശാലയിൽ പഞ്ചാബ് കിംഗ്‌സിനെതിരെ ബുമ്ര മുംബൈയെ നയിച്ചതിന് പിന്നാലെയാണ്, അദ്ദേഹത്തെ താൽക്കാലിക ക്യാപ്റ്റനായി മാത്രം കാണാതെ ഭാവിയിലെ സ്ഥിരം ലീഡറായി ഉയർത്തിക്കൊണ്ടുവരണമെന്ന ശക്തമായ വാദവുമായി മഞ്ജരേക്കർ രംഗത്തെത്തിയത്.


2013-ൽ മുംബൈ ജേഴ്‌സിയിൽ അരങ്ങേറിയത് മുതൽ ടീമിന്റെ വിശ്വസ്തനായ ബുമ്രയ്ക്ക്, 13 വർഷങ്ങൾക്ക് ശേഷമാണ് കഴിഞ്ഞ മത്സരത്തിൽ നായകനാകാൻ അപ്രതീക്ഷിതമായി അവസരം ലഭിച്ചത്.


ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും താത്കാലിക ക്യാപ്റ്റൻ സൂര്യകുമാർ യാദവും ലഭ്യമാകാതിരുന്ന സാഹചര്യത്തിലാണ് ബുമ്ര ടീമിനെ നയിച്ചതും ആവേശകരമായ വിജയം സമ്മാനിച്ചതും.


ഈയൊരു പശ്ചാത്തലത്തിൽ, ബുമ്രയെപ്പോലൊരു മികച്ച തന്ത്രശാലിയെ വെറുമൊരു കളിയിൽ മാത്രം ഒതുക്കാതെ മുംബൈയുടെ നായകസ്ഥാനം സ്ഥിരമായി ഏൽപ്പിക്കാൻ മാനേജ്‌മെന്റ് തയ്യാറാകണമെന്നാണ് മഞ്ജരേക്കർ വ്യക്തമാക്കുന്നത്.


ക്രിക്കറ്റിൽ കളി കൃത്യമായി മനസ്സിലാക്കാനും പിച്ച് വിലയിരുത്താനും ബുമ്രയോളം മികച്ച മറ്റൊരു തന്ത്രജ്ഞൻ നിലവിലില്ലെന്ന് മഞ്ജരേക്കർ ചൂണ്ടിക്കാണിക്കുന്നു. ഒരു ബൗളർ എന്ന നിലയിൽ ബാറ്റർമാരുടെ നീക്കങ്ങൾ മുൻകൂട്ടി പ്രവചിക്കാനുള്ള ബുമ്രയുടെ ബുദ്ധി ക്യാപ്റ്റൻസിയിലും ടീമിന് വലിയ ഗുണം ചെയ്യും.


ഒരു നായകൻ എല്ലാ മത്സരങ്ങളും കളിക്കണം എന്ന ചിന്താഗതി മാറി, ടീമിനെ ഏറ്റവും മികച്ച രീതിയിൽ നയിക്കാൻ ശേഷിയുള്ള യഥാർത്ഥ അർഹതയുള്ളയാൾക്ക് സ്ഥിരം ചുമതല നൽകുകയാണ് വേണ്ടതെന്നും മഞ്ജരേക്കർ അടിവരയിട്ടു പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home