ad
Deshabhimani

print edition ജപ്പാൻ ഒരുക്കത്തിന് മഴപ്പേടി

Asian games

ജപ്പാൻ ക്യാപ്‌റ്റൻ കെൻഡെൽ കദോവാകി ഫ്ലെമിങ്ങും (ഇടത്ത്) ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ്‌ അയ്യരും 
മത്സര വിജയികള്‍ക്കുള്ള ട്രോഫിയുമായി Photo: Facebook

വെബ് ഡെസ്ക്

Published on Sep 22, 2026, 01:30 AM | 1 min read

സാനോ: മഴഭീഷണിയിൽ ഇന്ത്യയും ജപ്പാനും ട്വന്റി20 ക്രിക്കറ്റിൽ മുഖാമുഖം. ഇന്ന്‌ രാവിലെ 9.30ന്‌ മത്സരം തുടങ്ങും. ഇതാദ്യമായാണ്‌ ഇരു ടീമുകളും സീനിയർ ക്രിക്കറ്റിൽ ഏറ്റുമുട്ടുന്നത്‌. യൂത്ത്‌ ടീമുകൾ തമ്മിൽ മുമ്പ്‌ മത്സരിച്ചിട്ടുണ്ട്‌. ഏഷ്യൻ ഗെയിംസ്‌ ക്രിക്കറ്റിന്‌ മുന്നോടിയായുള്ള തയ്യാറെടുപ്പാണ്‌ ഇന്ത്യക്ക്‌. ജപ്പാനാകാട്ടെ ലോകവേദിയിൽ വരവറിയിക്കാനുള്ള തയ്യാറെടുപ്പിലാണ്‌. ഇ‍ൗ യാത്രയിൽ ശ്രേയസ്‌ അയ്യരുടെ ലോകോത്തര നിരയ്‌ക്കെതിരായ കളി വലിയ അവസരമായാണ്‌ കാണുന്നത്‌. എന്നാൽ മത്സരവേദിയായ സാനോയിൽ മഴ ഭീഷണിയുണ്ട്‌. ഇന്ത്യയുടെ പരിശീലനമുൾപ്പെടെ മഴ കാരണം മുടങ്ങി.


24നാണ്‌ ഗെയിംസിലെ പുരുഷ ക്രിക്കറ്റ്‌ മത്സരങ്ങൾ ആരംഭിക്കുന്നത്‌. ഇന്ത്യ നേരിട്ട്‌ ക്വാർട്ടറിലെത്തിയിട്ടുണ്ട്‌. 28ന്‌ നടക്കുന്ന മത്സരത്തിലെ എതിരാളിയെ പ്രാഥമിക ഘട്ടം കഴിഞ്ഞാലറിയാം.


വി വി എസ്‌ ലക്ഷ്‌മൺ പരിശീലിപ്പിക്കുന്ന ഇന്ത്യ സ്വർണം നിലനിർത്താനാണ്‌ വരവ്‌. മലയാളി താരം സഞ്‌ജു സാംസൺ, ജസ്‌പ്രീത്‌ ബുമ്ര, തിലക്‌ വർമ, അഭിഷേക്‌ ശർമ തുടങ്ങിയ സൂപ്പർതാരങ്ങളെല്ലാം ടീമിലുണ്ട്‌. കെൻഡെൽ കദോവാകി ഫ്ലെമിങ്ങാണ്‌ ജപ്പാൻ ക്യാപ്‌റ്റൻ. ലച്‌ലാൻ യമോറ്റോ ലാകെയും പ്രധാന താരമാണ്‌. ബീഹാറുകാരനായ അഭിലാഷ്‌ ആനന്ദും ടീമിലുണ്ട്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home