ad
Deshabhimani

'ഇതൊരു സ്വപ്‌നം പോലെയാണ്‌, ആ പരമ്പരയ്‌ക്കുശേഷം ഞാൻ തകർന്നുപോയതാണ്‌'; മനസ് തുറന്ന് സഞ്ജു

sanju ind.jpg

സഞ്ജു സാംസൺ മുഖ്യപരിശീലകൻ ​ഗൗതം ​ഗംഭീറിനൊപ്പം| PHOTO: AFP

വെബ് ഡെസ്ക്

Published on Mar 09, 2026, 06:29 AM | 1 min read

അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പിലെ മികച്ച താരമായതിനു പിന്നാലെ മനസ് തുറന്ന് മലയാളി താരം സഞ്ജു സാംസൺ. 'ഇതൊരു സ്വപ്‌നം പോലെയാണ്‌. വാക്കുകൾ കിട്ടുന്നില്ല. ന്യൂസിലൻഡ്‌ പരമ്പരയ്‌ക്കുശേഷം ഞാൻ തകർന്നുപോയതാണ്‌. കഴിഞ്ഞ കുറച്ചുമാസമായി സച്ചിൻ സാറുമായി കുറേ നേരം സംസാരിക്കുമായിരുന്നു. നിരന്തരം ബന്ധപ്പെടുകയും ഉപദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. ഇന്ത്യൻ ടീമിലെ പല മുൻ മുതിർന്ന താരങ്ങളുടെയും മാർഗനിർദേശങ്ങളാണ് തനിക്ക് സഹായകമായത്'- പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരം സ്വീകരിച്ച് സഞ്ജു പറഞ്ഞു.


'എല്ലാറ്റിനോടും അതിയായ നന്ദിയും കടപ്പാടുമുണ്ട്. 2024ലെ ലോകകപ്പ് ടീമിൽ ഇടം നേടുകയും കളിക്കാൻ അവസരം ലഭിക്കാതിരിക്കുകയും ചെയ്തതു മുതൽ മനസിൽ കണ്ട നിമിഷമാണിത്. ഞാൻ പരിശ്രമിച്ചുകൊണ്ടേയിരുന്നു. അന്നത്തെ എന്റെ ആഗ്രഹം ഇതായിരുന്നു. ഇങ്ങനെയൊരു നേട്ടം കൈവരിക്കാൻ അത്രത്തോളം കഠിനാധ്വാനം ചെയ്യണമെന്ന് ഞാൻ ചിന്തിച്ചു. ന്യൂസീലൻഡിനെതരായ പരമ്പരയ്ക്കുശേഷം ആകെ തകർന്ന അവസ്ഥയിലായിരുന്നു. പക്ഷേ ദൈവത്തിന് മറ്റ് പദ്ധതികളുണ്ടായിരുന്നു. നിർണായകമായ മത്സരങ്ങളിലേക്ക് തിരിച്ചുവരികയും രാജ്യത്തിന് വേണ്ടി ചെയ്യാൻ കഴിയുന്നത് ചെയ്യുകയും ചെയ്തു'- സഞ്ജു കൂട്ടിചേർത്തു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home