ദുലീപ് ട്രോഫിയിൽ ചരിത്രമെഴുതി ഇഷാൻ കിഷൻ: ഇരട്ട സെഞ്ചുറിയുമായി കുതിപ്പ്; ടീം കൂറ്റൻ സ്കോറിൽ

ചെന്നൈ: ക്യാപ്‌റ്റൻ ഇഷാൻ കിഷന്റെ തകർപ്പൻ ഇരട്ട സെഞ്ചുറിയുടെ കരുത്തിൽ ദക്ഷിണ മേഖലയ്‌ക്കെതിരായ ദുലീപ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ കിഴക്കൻ മേഖലയ്ക്ക് കൂറ്റൻ സ്കോർ. ആദ്യ ദിനം സെഞ്ചുറി പൂർത്തിയാക്കിയ താരം, രണ്ടാം ദിനത്തിൽ ഇരട്ട സെഞ്ചുറിയും പൂർത്തിയാക്കി. ഫസ്റ്റ് ക്ലാസ് കരിയറിലെ ആദ്യ ഡബിൾ സെഞ്ചുറിആണ് നേടിയത്. ദുലീപ് ട്രോഫി ചരിത്രത്തിൽ ഫൈനലിൽ ഇരട്ട സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരമായി കിഷൻ മാറി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 4,000 റൺസ് എന്ന നേട്ടവും ഇഷാന് സ്വന്തമാക്കി.
ടോസ് നേടി ബാറ്റെടുത്ത കിഴക്കൻ മേഖലയ്‌ക്കായി അഭിമന്യു ഇൗശ്വരൻ (72), വൈഭവ് സൂര്യവംശി (44), ശിഖർ മോഹൻ (85) എന്നിവർ മികച്ച തുടക്കമാണ് നൽകിയത്. അഞ്ചാമനായി കളത്തിലറങ്ങിയ കിഷൻ പിന്നീട് ടീമിനെ മുന്നിൽ നിന്ന് നയിക്കുകയായിരുന്നു. സെഞ്ചുറി നേടിയ കുമാർ കുശാഗ്ര (101) മികച്ച പിന്തുണ നൽകി.
നിലവിൽ 155 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 695 റൺസ് എന്ന നിലയിലാണ് കിഴക്കൻ മേഖല. 309 പന്തിൽ നിന്ന് 259 റൺസുമായി കിഷൻ ക്രീസിൽ തുടരുകയാണ്.









0 comments