ad
Deshabhimani

അയർലൻഡിനെതിരായ ട്വന്റി20 തോൽവി: സഞ്ജുവിന് ഉപദേശവുമായി മുൻ ഇന്ത്യൻ താരം

sanju

സഞ്ജു സാംസൺ |Photo:BCCI

വെബ് ഡെസ്ക്

Published on Jun 27, 2026, 04:33 PM | 1 min read

തിരുവനന്തപുരം : അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ ഇന്ത്യ 34 റൺസിന്റെ ഞെട്ടിക്കുന്ന തോൽവിയാണ് ഏറ്റുവാങ്ങിയത്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര സമനിലയിലെത്തിക്കാനേ ഇനി ഇന്ത്യക്ക് സാധിക്കൂ. ക്യാപ്റ്റനെന്ന നിലയിൽ ശ്രേയസ് അയ്യരുടെ മോശം തുടക്കംകൂടിയായി മത്സരം മാറി. ഞായറാഴ്ച നടക്കുന്ന രണ്ടാം മത്സരത്തിൽ വൈഭവ് സൂര്യവംശിയെ കളിപ്പിക്കണമെന്ന ആവശ്യം ഇപ്പോൾത്തന്നെ ശക്തമാണ്.


സഞ്ജുവിന് നാലുപന്തിൽ അഞ്ചുറൺസെടുത്ത് മടങ്ങേണ്ടിവന്നത് ഇന്ത്യക്കേറ്റ ആദ്യ തിരിച്ചടിയായി. സഞ്ജുവിനോട് കൂടുതൽ ശ്രദ്ധിക്കണമെന്ന് ഉപദേശിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ്‌ മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. മികച്ച ഫോമിലുള്ള വൈഭവ് സൂര്യവംശി പിന്നാലെയുണ്ടെന്നാണ് അദ്ദേഹത്തിന്റെ ഓർമപ്പെടുത്തൽ.


അതേസമയം വൈഭവ് കളിച്ചിരുന്നെങ്കിൽപ്പോലും മത്സരഫലം മറ്റൊന്നാകുമായിരുന്നില്ലെന്നും മഞ്ജരേക്കർ കൂട്ടിച്ചേർത്തു. സ്ഥാനം ലഭിച്ചാൽ അഭിഷേക് ചെയ്തതുതന്നെയാവും വൈഭവും ചെയ്യുക. പക്ഷേ, ആദ്യ ഓവറുകൾ കഴിഞ്ഞുള്ള ഓവറുകളിലും അതേ ചെയ്‌സ് നിലനിർത്താനാവണം. പവർ പ്ലേ കഴിഞ്ഞാൽ സിക്‌സ് അത്ര എളുപ്പമല്ല. അത് വൈഭവിനായാലും കഠിനമായിരിക്കും. അതിനാൽ അഭിഷേകിനും സഞ്ജുവിനും തന്നെയാണ് ഓപ്പണിങ്ങിൽ ഇപ്പോഴും സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home