ad
Deshabhimani

ബംഗളൂരുവോ ഗുജറാത്തോ

print edition ഐപിഎൽ ഫൈനൽ ഇന്ന്‌

ipl playoffs
വെബ് ഡെസ്ക്

Published on May 31, 2026, 12:25 AM | 1 min read

അഹമ്മദാബാദ്‌: ഐപിഎൽ ക്രിക്കറ്റ്‌ ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്‌സ്‌ ബംഗളൂരു ഗുജറാത്ത്‌ ടൈറ്റൻസിനെ നേരിടും. അഹമ്മദാബാദിൽ ഞായർ രാത്രി 7.30നാണ്‌ കിരീടപ്പോരാട്ടം. ഒന്നാം ക്വാളിഫയറിൽ ഗുജറാത്തിനെ 92 റണ്ണിന്‌ തകർത്താണ്‌ ബംഗളൂരു ഫൈനലിലെത്തിയത്‌. രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ ഏഴ്‌ വിക്കറ്റിന്‌ കീഴടക്കി ഗുജറാത്ത്‌ തിരിച്ചുവന്നു.


രജത്‌ പടീദാർ നയിക്കുന്ന ബംഗളൂരുവിന്റെ കരുത്ത്‌ വിരാട്‌ കോഹ്‌ലിയുടെ ബാറ്റാണ്‌. ഗുജറാത്തിന്റെ ഉ‍ൗർജമായി ശുഭ്‌മാൻ ഗില്ലും. കഴിഞ്ഞതവണ പഞ്ചാബ്‌ കിങ്സിനെ തോൽപ്പിച്ചാണ്‌ ബംഗളൂരു കന്നിക്കിരീടം സ്വന്തമാക്കിയത്‌. ചെന്നൈ സൂപ്പർ കിങ്‌സും (2010, 2011) മുംബൈ ഇന്ത്യൻസും (2019, 2020) മാത്രമാണ്‌ ഐപിഎൽ കിരീടം നിലനിർത്തിയിട്ടുള്ളത്‌. ടീം രൂപീകരിച്ച 2022ലാണ്‌ ഗുജറാത്ത്‌ കപ്പ്‌ നേടിയത്‌.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home