ഐപിഎൽ-ഡൽഹിക്ക് തിരിച്ചടി: മിച്ചൽ സ്റ്റാർക്ക് ആദ്യ മത്സരങ്ങളിൽ കളിക്കില്ല

മുംബൈ : ഓസ്‌ട്രേലിയൻ മുൻനിര താരങ്ങളുടെ പിന്മാറ്റത്തിൽ ഐപിഎൽ ടീമുകൾ പ്രതിസന്ധിയിലായി. പാറ്റ് കമ്മിൻസ്, ജോഷ് ഹെയ്‌സൽവുഡ്, നഥാൻ എല്ലിസ് എന്നീ പേസ് ബൗളർമാർക്ക് പിന്നാലെ മിച്ചൽ സ്റ്റാർക്കും സീസണിന്റെ തുടക്കത്തിൽ കളിക്കില്ലെന്ന് സ്ഥിരീകരിച്ചു. തിരക്കേറിയ രാജ്യാന്തര മത്സരക്രമവും പരിക്കുകളും പരിഗണിച്ചാണ് താരങ്ങൾക്ക് വിശ്രമം നൽകാൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചത്.
ഇടങ്കയ്യൻ പേസറായ സ്റ്റാർക്കിന്റെ പിന്മാറ്റം ഡൽഹി ക്യാപിറ്റൽസിന് വലിയ തിരിച്ചടിയാകും. സ്വിങ് ബൗളിങും, ഡെത്ത് ഓവറുകളിലെ കൃത്യതയാർന്ന യോർക്കറുകൾ കൊണ്ടും എതിരാളികളെ കുഴക്കുന്ന സ്റ്റാർക്കിന് പകരം ഒരാളെ കണ്ടെത്തുക എന്നത് ആദ്യ കിരീടം ലക്ഷ്യമിടുന്ന ഡൽഹിക്ക് കടുത്ത വെല്ലുവിളിയാണ്. ലോക ക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയമായ ടൂർണമെന്റുകളിലൊന്നായ ഐപിഎൽ, മാർച്ച് 28 മുതൽ മേയ് 31 വരെ ഇന്ത്യയിലെ വിവിധ വേദികളിലായി നടക്കും. റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവും സൺ റൈസേഴ്‌സ് ഹൈദെരാബാദും തമ്മിലാണ് ആദ്യ മത്സരം










0 comments