ad
Deshabhimani

റൺവേട്ടയിൽ അഭിഷേക്, വിക്കറ്റ് കൊയ്ത്തിൽ ഭുവനേശ്വർ; പോയിന്റ് പട്ടികയിൽ പഞ്ചാബ് രാജാക്കന്മാർ

IPL STATS

Photo Credit: Social Media

വെബ് ഡെസ്ക്

Published on May 01, 2026, 11:43 AM | 1 min read

മുംബൈ: ഐപിഎൽ 2026 സീസൺ പകുതി പിന്നിടുമ്പോൾ പ്ലേഓഫ് പോരാട്ടം ആവേശകരമായ ഘട്ടത്തിലേക്ക്. നിലവിലെ പോയിന്റ് പട്ടികയിൽ എട്ട് മത്സരങ്ങളിൽ നിന്ന് ആറ് വിജയങ്ങളുമായി പഞ്ചാബ് കിംഗ്‌സ്(13 പോയിന്റ്) ആണ് ഒന്നാമത്.


മികച്ച നെറ്റ് റൺറേറ്റിന്റെ കരുത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (12 പോയിന്റ്) രണ്ടാം സ്ഥാനത്തുണ്ട്. സൺറൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ് എന്നിവരും 12 പോയിന്റ് വീതം നേടി ആദ്യ നാലിൽ ഇടംപിടിച്ചിട്ടുണ്ട്.


ബാറ്റിംഗിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ യുവതാരം അഭിഷേക് ശർമ്മയാണ് ആധിപത്യം തുടരുന്നത്. 425 റൺസ് നേടിയ അഭിഷേക് നിലവിൽ ഓറഞ്ച് ക്യാപ് കൈവശം വെക്കുന്നു. സഹതാരം ഹെന്റിച്ച് ക്ലാസൻ (414), രാജസ്ഥാൻ റോയൽസിന്റെ വൈഭവ് സൂര്യവംശി (400) എന്നിവരാണ് തൊട്ടുപിന്നിലുള്ളത്. വിരാട് കോഹ്‌ലി (379), ശുഭ്മൻ ഗിൽ (373) എന്നിവരും റൺവേട്ടയിൽ ആദ്യ അഞ്ചിലുണ്ട്.


ബൗളർമാരുടെ പട്ടികയിൽ ആർസിബിയുടെ ഭുവനേശ്വർ കുമാറാണ് കരുത്ത് കാട്ടുന്നത്. 17 വിക്കറ്റുകൾ വീഴ്ത്തിയ താരം പർപ്പിൾ ക്യാപ് പോരാട്ടത്തിൽ ബഹുദൂരം മുന്നിലാണ്. സൺറൈസേഴ്സിന്റെ ഇഷാൻ മലിംഗ 15 വിക്കറ്റുകളുമായി രണ്ടാം സ്ഥാനത്തുണ്ട്. അൻഷുൽ കംബോജ്, ജോഫ്ര ആർച്ചർ, കാഗിസോ റബാഡ എന്നിവർ 14 വിക്കറ്റുകൾ വീതം നേടി മൂന്നാം സ്ഥാനം പങ്കിടുകയാണ്.


പോയിന്റ് പട്ടികയുടെ താഴെത്തട്ടിലുള്ള മുംബൈ ഇന്ത്യൻസ്, ലഖ്‌നൗ സൂപ്പർ ജയന്റ്സ് എന്നിവർക്ക് വരും മത്സരങ്ങൾ ജീവൻമരണ പോരാട്ടമാണ്. വെറും നാല് പോയിന്റ് മാത്രമുള്ള ഇരു ടീമുകൾക്കും പ്ലേഓഫ് സാധ്യത നിലനിർത്താൻ ഇനി എല്ലാ മത്സരങ്ങളിലും വിജയം അനിവാര്യമാണ്.


ചെന്നൈ സൂപ്പർ കിംഗ്‌സ്, ഡൽഹി ക്യാപിറ്റൽസ്, എന്നിവരും ആറ് പോയിന്റുകളുമായും കൊൽക്കത്ത അഞ്ചു പോയിന്റുമായും നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home