ad
Deshabhimani

തല റിട്ടേൺസ്; കൂടെ ബ്രെവിസും; ഡൽഹിക്കെതിരെ സിഎസ്കെ ഇറങ്ങുക കരുത്തോടെ

തല റിട്ടേൺസ്; കൂടെ ബ്രെവിസും; ഡൽഹിക്കെതിരെ സിഎസ്കെ ഇറങ്ങുക കരുത്തോടെ

ഡെവാൾഡ് ബ്രെവിസ് (ഇടത്) എം എസ് ധോണി (വലത്)

വെബ് ഡെസ്ക്

Published on Apr 06, 2026, 06:31 PM | 1 min read

ചെന്നൈ : ഐപിഎൽ പത്തൊമ്പതാം സീസണിലെ തുടർച്ചയായ തോൽവികളിൽ പതറുന്ന ചെന്നൈ സൂപ്പർ കിങ്സിന് ആശ്വാസവാർത്ത. പരിക്കിനെത്തുടർന്ന് ആദ്യ മൂന്ന് മത്സരങ്ങൾ നഷ്ടമായ എം എസ് ധോണിയും ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡെവാൾഡ് ബ്രെവിസും ടീമിലേക്ക് തിരിച്ചെത്തുന്നു. ശനിയാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരെ നടക്കാനിരിക്കുന്ന നിർണ്ണായക മത്സരത്തിൽ ഇരുതാരങ്ങളും കളിച്ചേക്കുമെന്നാണ് റിപ്പോർട്ട്. സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും വലിയ മാർജിനിൽ പരാജയപ്പെട്ട സിഎസ്കെ നിലവിൽ പോയിന്റ് ടേബിളിൽ അവസാനമാണ്.


തുടയിലെ പേശികൾക്കേറ്റ പരിക്ക് കാരണമാണ് ധോണിക്ക് ആദ്യ മത്സരങ്ങൾ നഷ്ടമായത്. വരും ദിവസങ്ങളിൽ നടക്കുന്ന നിർണ്ണായക ഫിറ്റ്‌നസ് ടെസ്റ്റിൽ വിജയിച്ചാൽ ധോണി ഡൽഹിക്കെതിരായ പോരാട്ടത്തിൽ ടീമിനൊപ്പമുണ്ടാകും. ധോണി വേഗത്തിൽ സുഖം പ്രാപിച്ചുവരികയാണെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം തിരിച്ചെത്തുമെന്നും നായകൻ റുതുരാജ് ഗെയ്‌ക്‌വാദും കഴിഞ്ഞ ദിവസം സൂചന നൽകി. ധോണിയുടെ സാന്നിധ്യം ടീമിന്റെ ആത്മവിശ്വാസം ഉയർത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.


ധോണിക്ക് പുറമെ ഡെവാൾഡ് ബ്രെവിസിന്റെ മടങ്ങിവരവും ചെന്നൈ ബാറ്റിംഗ് നിരയ്ക്ക് കരുത്താകും. പരിക്കിനെത്തുടർന്ന് ബ്രെവിസിനും സീസണിൽ ഇതുവരെ കളിക്കാനായിരുന്നില്ല. അടുത്ത മത്സരത്തിന് മുൻപ് ബ്രെവിസ് പൂർണ്ണ സജ്ജനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹത്തിന്റെ അഭാവം ടീമിന് വലിയ നഷ്ടമായിരുന്നുവെന്നും മുഖ്യപരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home