ad
Deshabhimani

ഐപിഎൽ: ലഖ്‌നൗവിന് ഇന്ന് നിർണായകം; ബംഗളൂരുവിനെതിരെ ജീവൻമരണ പോരാട്ടം

RCB and LSG

ഋഷഭ് പന്ത് (ഇടത്) വിരാട് കോഹ്‌ലി (വലത്) (Photo:RCB)

വെബ് ഡെസ്ക്

Published on May 07, 2026, 12:48 PM | 1 min read

മുംബൈ : ഐപിഎൽ പത്തൊമ്പതാം സീസണിലെ നിർണ്ണായക പോരാട്ടത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടും. ലഖ്‌നൗവിലെ ഏകന സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് മത്സരം. തുടർച്ചയായ ആറ് തോൽവികളുമായി പോയിന്റ് പട്ടികയിൽ ഏറെ പിന്നിലായ ലഖ്‌നൗവിന് ടൂർണമെന്റിൽ നിലനിൽക്കാൻ ഇന്ന് ജയം അനിവാര്യമാണ്. 9 മത്സരങ്ങളിൽ നിന്ന് വെറും 4 പോയിന്റ് മാത്രമുള്ള ലഖ്‌നൗവിന് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തണമെങ്കിൽ ഇനി വരാനിരിക്കുന്ന അഞ്ച് മത്സരങ്ങളിലും ജയിക്കണം.


കഴിഞ്ഞ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ 228 റൺസ് നേടിയിട്ടും ബൗളർമാർ പരാജയപ്പെട്ടത് ലഖ്‌നൗവിന് വലിയ തിരിച്ചടിയായി. മറുഭാഗത്ത്, 12 പോയിന്റുമായി ആർസിബി പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ഇന്ന് ജയിച്ചാൽ 14 പോയിന്റോടെ ടീമിന് പ്ലേ ഓഫ് സാധ്യത ഉറപ്പിക്കാം. സീസണിലെ ഏറ്റവും സ്ഥിരതയാർന്ന ടീമുകളിൽ ഒന്നായ ബംഗളൂരു, ജോഷ് ഹേസൽവുഡ് നയിക്കുന്ന പേസ് നിരയിലും ബാറ്റിങ് കരുത്തിലും വലിയ പ്രതീക്ഷയിലാണ്.

ബൗളർമാർക്ക്, പ്രത്യേകിച്ച് സ്പിന്നർമാർക്ക് മുൻതൂക്കം നൽകുന്ന പിച്ചാണ് ഏകനയിലേത്.

ബാറ്റർമാർ റൺസ് കണ്ടെത്താൻ ഇവിടെ പ്രയാസപ്പെടാൻ സാധ്യതയുണ്ട്. വൈകുന്നേരം ആകാശം മേഘാവൃതമായിരിക്കുമെന്നും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ കളി തടസ്സപ്പെടുത്തില്ലെന്ന പ്രതീക്ഷയിലാണ് ആരാധകർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home