ഐപിഎൽ 2026
ഡൽഹിയെ തകർത്ത് കൊൽക്കത്ത; ഫിൻ ആലന് സെഞ്ച്വറി

കാമറൂൺ ഗ്രീൻ (ഇടത്) ഫിൻ ആലൻ (വലത്) Photo Credit BCCI
ഡൽഹി : ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയം. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫിൻ ആലന്റെ വെടിക്കെട്ട് സെഞ്ച്വറി യാണ് കൊൽക്കത്തയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. ഡൽഹി ഉയർത്തിയ 143 റൺസ് വിജയലക്ഷ്യം 14.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത മറികടന്നു.
47 പന്തിൽ നിന്ന് 10 സിക്സറുകളുടെയും 5 ഫോറുകളും ഉൾപ്പടെ 107 റൺസെടുത്ത ഫിൻ ആലൻ പുറത്താകാതെ നിന്നു.
സീസണിലെ കൊൽക്കത്തയുടെ അപരാജിത കുതിപ്പ് തുടരുകയാണ്. ജയത്തോടെ പത്ത് മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിന്റ് നേടിയ കൊൽക്കത്ത ഏഴാം സ്ഥാനത്തെത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് തെരഞ്ഞെടുത്ത ഡൽഹി എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 142 റൺസ് നേടിയത്. ഓപ്പണിങ് വിക്കറ്റിൽ കെഎൽ രാഹുലും (23) പാതും നിസങ്കയും ചേർന്ന് 49 മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിര തകർന്നത് തിരിച്ചടിയായി. 29 പന്തിൽ 50 റൺസെടുത്ത നിസങ്കയാണ് ഡൽഹിയുടെ ടോപ് സ്കോറർ. നിതീഷ് റാണ (6), സമീർ റിസ്‌വി (3), ട്രിസ്റ്റൺ സ്റ്റബ്സ് (2) എന്നിവർ നിരാശപ്പെടുത്തി. അവസാന ഓവറുകളിൽ അഷുതോഷ് ശർമ്മ (28 പന്തിൽ 39) നടത്തിയ പോരാട്ടമാണ് ഡൽഹി സ്കോർ 140 കടത്തിയത്.










0 comments