ad
Deshabhimani

ഐപിഎൽ 2026: ചിന്നസ്വാമി സ്റ്റേഡിയത്തിൽ ശനിയാഴ്ച പരിശോധന നടത്തും

ഐപിഎൽ 2026; ചിന്നസ്വാമി സ്റ്റേഡിയത്തിൽ മാര്‍ച്ച് 13ന് പരിശോധന, നിര്‍ണായകം

വിരാട് കോഹ്‌ലി (ഇടത്) പാറ്റ് കമ്മിൻസ് (വലത്)

വെബ് ഡെസ്ക്

Published on Mar 12, 2026, 06:01 PM | 1 min read

ബംഗളൂരു : ഐപിഎൽ 2026 സീസൺ ഉദ്ഘാടന മത്സരവേദിയാകേണ്ട ചിന്നസ്വാമി സ്റ്റേഡിയത്തിൽ കർണാടക സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ണായക പരിശോധന നാളെ നടത്തും.


കഴിഞ്ഞ വർഷം റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ സ്റ്റേഡിയം പരിസരത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരണപ്പെട്ടിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ്, സ്റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ കൈകൊണ്ടത്.

മാർച്ച് 28ന് സീസൺ ആരംഭിക്കാനിരിക്കെ, വിദഗ്ധ സമിതിയു‌ടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്തുന്നതിനുള്ള അന്തിമ തീരുമാനം കൈകൊള്ളുക. സ്റ്റേഡിയത്തിലെ സുരക്ഷാ സംവിധാനങ്ങൾ, കാണികളുടെ പ്രവേശന-പുറത്തിറങ്ങൽ ക്രമീകരണങ്ങൾ, മറ്റ് അനുബന്ധ സൗകര്യങ്ങളും സമിതി വിശദമായി പരിശോധിക്കും.


റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് ആദ്യ മത്സരം.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home