ad
Deshabhimani

റണ്ണടിച്ചു കൂട്ടി ക്ലാസൻ, വിക്കറ്റുകൾ വാരി ഭുവി; ഐപിഎൽ ക്യാപ്പുകൾക്കായി താരങ്ങളുടെ 'രണ്ടാം പോര്'

IPL CAPS
വെബ് ഡെസ്ക്

Published on May 07, 2026, 07:02 PM | 1 min read

മുംബൈ: എപിഎൽ 2026 ലെ സീസണിലുടനീളം തകർപ്പൻ ബാറ്റിംഗ് പ്രകടനം നടത്തുന്ന ക്ലാസൻ, പഞ്ചാബ് കിംഗ്‌സിനെതിരെ നേടിയ 69 റൺസോടെ റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.


11 ഇന്നിംഗ്‌സുകളിൽ നിന്ന് 157.32 സ്ട്രൈക്ക് റേറ്റിൽ 494 റൺസാണ് ക്ലാസൻ ഇതുവരെ അടിച്ചുകൂട്ടിയത്. ഇതോടെ അഭിഷേക് ശർമ്മയെ മറികടന്ന് ഓറഞ്ച് ക്യാപ്പ് താരം സ്വന്തമാക്കി.


ഹൈദരാബാദ് നിരയിൽ ക്ലാസന് പുറമെ അഭിഷേക് ശർമ്മ (475 റൺസ്), ഇഷാൻ കിഷൻ (409 റൺസ്) എന്നിവരും ബാറ്റിംഗിൽ മികച്ച ഫോമിലാണ്. 445 റൺസുമായി ഡൽഹി ക്യാപിറ്റൽസിന്റെ കെഎൽ രാഹുൽ പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്.


രാജസ്ഥാൻ റോയൽസിന്റെ വൈഭവ് സൂര്യവംശി (404 റൺസ്), ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ സഞ്ജു സാംസൺ (402 റൺസ്) എന്നിവരും ഈ സീസണിൽ 400 റൺസ് പിന്നിട്ട പ്രമുഖ താരങ്ങളാണ്. പഞ്ചാബിനായി കൂപ്പർ കൊണോലി തകർപ്പൻ സെഞ്ച്വറി നേടിയെങ്കിലും 377 റൺസുമായി താരം പട്ടികയിൽ 11-ാം സ്ഥാനത്താണ്.


വിക്കറ്റ് വേട്ടക്കാർക്കുള്ള പർപ്പിൾ ക്യാപ്പിനായുള്ള പോരാട്ടവും ഏറെ ആവേശകരമായി തുടരുകയാണ്. 17 വിക്കറ്റുകൾ വീതം വീഴ്ത്തിയ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഭുവനേശ്വർ കുമാറും ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ അൻഷുൽ കംബോജും തമ്മിലാണ് പ്രധാന മത്സരം.


മികച്ച ഇക്കണോമി റേറ്റിന്റെ കരുത്തിൽ ഭുവനേശ്വർ കുമാർ നിലവിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ചെന്നൈയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ വിക്കറ്റൊന്നും നേടാൻ കഴിയാതിരുന്നത് കംബോജിന് തിരിച്ചടിയായി.


ഹൈദരാബാദിന്റെ ബൗളിംഗ് കുന്തമുനയായ ഈഷാൻ മലിംഗ 16 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്. ഗുജറാത്ത് ടൈറ്റൻസിന്റെ കാഗിസോ റബാഡയ്ക്കും 16 വിക്കറ്റുകളുണ്ട്.


15 വിക്കറ്റുകൾ വീഴ്ത്തിയ രാജസ്ഥാൻ റോയൽസിന്റെ ജോഫ്ര ആർച്ചറാണ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത്. പ്ലേ ഓഫ് മത്സരങ്ങൾ അടുത്തിരിക്കെ ക്യാപ്പുകൾക്കായുള്ള താരങ്ങളുടെ പോരാട്ടം വരും ദിവസങ്ങളിൽ കൂടുതൽ കടുക്കുമെന്ന് ഉറപ്പാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home