ad
Deshabhimani

ഐപിഎൽ 2026

പഞ്ചാബിനെ വീഴ്ത്തി ഹൈദരാബാദ് ഒന്നാമത്; 33 റൺസ് ജയം

SRH

ടീം സൺ റൈസേഴ്‌സ് ഹൈദരാബാദ് (Photo Credit BCCI)

വെബ് ഡെസ്ക്

Published on May 07, 2026, 07:14 AM | 1 min read

ഹൈദരാബാദ് : ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തി സൺറൈസേഴ്‌സ് ഹൈദരാബാദ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഹൈദരാബാദിന്റെ 237 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ പഞ്ചാബ് ടീം ഈ സീസണിലെ മൂന്നാം പരാജയം ഏറ്റുവാങ്ങി.


ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് വേണ്ടി ഹെൻട്രിച്ച് ക്ലാസനും ഇഷാൻ കിഷനും തകർപ്പൻ അർദ്ധ സെഞ്ച്വറികൾ നേടി. ക്ലാസൻ 43 പന്തിൽ 63 റൺസെടുത്തപ്പോൾ, ഇഷാൻ കിഷൻ 32 പന്തിൽ 55 റൺസ് നേടി സ്കോർ ഉയർത്തി. ഓപ്പണിങ്ങിൽ അഭിഷേക് ശർമയും ട്രാവിസ് ഹെഡും നൽകിയ മികച്ച തുടക്കമാണ് ഹൈദരാബാദിന് വലിയ സ്കോർ സമ്മാനിച്ചത്. ഇവരുടെ ബാറ്റിങ് മികവിൽ നിശ്ചിത ഓവറിൽ ഹൈദരാബാദ് മികച്ച സ്കോർ നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് വേണ്ടി ഓപ്പണർ കൂപ്പർ കൊണോലി സെഞ്ച്വറി നേടിയെങ്കിലും പിന്തുണ നൽകാൻ മറ്റ് ബാറ്റർമാർക്ക് കഴിഞ്ഞില്ല. 59 പന്തിൽ 107 റൺസാണ് കൊണോലി അടിച്ചുകൂട്ടിയത്.


മാർകസ് സ്റ്റോയിനിസ്, സൂര്യഷൻസ് ഷെഡ്ഗെ, മാർകോ യാൻസൻ എന്നിവർ രണ്ടക്കം കടന്നെങ്കിലും ഹൈദരാബാദിന്റെ കൂറ്റൻ സ്കോറിനെ മറികടക്കാൻ സാധിച്ചില്ല. ഈ വിജയത്തോടെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന പഞ്ചാബിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് ഹൈദരാബാദ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയത്. പ്ലേ ഓഫ് പോരാട്ടങ്ങൾ കടുക്കുന്ന ഘട്ടത്തിൽ ഹൈദരാബാദിന്റെ ഈ ജയം നിർണായകമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home