ഐപിഎൽ 2026
സായ് സുദർശനും-സുന്ദറിനും അർധസെഞ്ചുറി; ഹൈദരാബാദിന് 169 റൺസ് വിജയലക്ഷ്യം

സായ് സുദർശൻ രാഹുൽ തെവാത്തിയ (Photo Credit:BCCI)
അഹമ്മദാബാദ് : സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് ഭേദപ്പെട്ട സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു. തകർപ്പൻ അർധസെഞ്ചുറികൾ നേടിയ സായ് സുദർശന്റെയും (61) വാഷിംഗ്ടൺ സുന്ദറിന്റെയും (50) പ്രകടനമാണ് ഗുജറാത്തിന് കരുത്തായത്.
തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെയും (5), ജോസ് ബട്ലറെയും (7) പുറത്താക്കി ഹൈദരാബാദ് ബൗളർമാർ സമ്മർദ്ദം ചെലുത്തിയെങ്കിലും സായ് സുദർശൻ പൊരുതി നിന്നു. 44 പന്തിൽ 5 ഫോറും 2 സിക്സും അടക്കമാണ് സുദർശൻ 61 റൺസെടുത്തത്. 33 പന്തിൽ 7 ഫോറും ഒരു സിക്സും നേടി വാഷിംഗ്ടൺ സുന്ദർ 50 റൺസ് നേടി. നിഷാന്ത് സിന്ധു 14 പന്തിൽ 22 റൺസ് നേടിയപ്പോൾ. ജേസൺ ഹോൾഡർ (11), രാഹുൽ തെവാത്തിയ (4) എന്നിവർ പുറത്താകാതെ നിന്നു.
സൺറൈസേഴ്‌സ് നിരയിൽ ബൗളിങിൽ തിളങ്ങിയത് പ്രഫുൽ ഹിംഗെയാണ്. 3 ഓവറിൽ വെറും 17 റൺസ് മാത്രം വഴങ്ങി പ്രഫുൽ രണ്ട് നിർ ണായക വിക്കറ്റുകൾ വീഴ്ത്തി. സാക്കിബ് ഹുസൈൻ 4 ഓവറിൽ 37 റൺസ് നൽകി രണ്ട് വിക്കറ്റെടുത്തു. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് 4 ഓവറിൽ 20 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടി. നിതീഷ് കുമാർ റെഡ്ഡി (3 ഓവറിൽ 27 റൺസ്), ഈഷൻ മലിംഗ (4 ഓവറിൽ 46 റൺസ്), ശിവംഗ് കുമാർ (2 ഓവറിൽ 19 റൺസ്) എന്നിവർക്ക് വിക്കറ്റൊന്നും നേടാനായില്ല.










0 comments