print edition ഇന്ത്യൻ ടീം ലങ്കയിൽ; സായ് സുദർശൻ ടീമിനൊപ്പം ചേർന്നില്ല

ഇന്ത്യൻ ക്രിക്കറ്റ് ടീം കൊളംബോയിലെത്തിയപ്പോൾ
കൊളംബോ: ശ്രീലങ്കയുമായുള്ള രണ്ട് മത്സര ടെസ്‌റ്റ് ക്രിക്കറ്റ് പരമ്പരയ്‌ക്കായി ഇന്ത്യൻ ടീം കൊളംബോയിലെത്തി. 15ന് ഗാലെയിലാണ് പരമ്പരയ്‌ക്ക് തുടക്കമാകുന്നത്. 23ന് കൊളംബോയിൽ രണ്ടാം ടെസ്‌റ്റും അരങ്ങേറും. ഇതിന് മുന്നോടിയായി ഏഴിന് ഇന്ത്യ ചതുർദിന സന്നാഹവും കളിക്കും.
മുൻനിര ബാറ്റർ സായ് സുദർശൻ ടീമിനൊപ്പം യാത്ര ചെയ്‌തിട്ടില്ല. ഇടംകൈ ബാറ്റർക്ക് പരിക്കുമാറി ശാരീരികക്ഷമത തെളിയിക്കണം .
നിലവിൽ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നിരീക്ഷണത്തിലാണ്. ഇൗയാഴ്‌ച തീരുമാനമുണ്ടാകും. പരിക്കേറ്റ് പുറത്തായ ജസ്‌പ്രീത് ബുമ്രക്ക് പകരം അഖ്വിബ് നബിയെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ശുഭ്‌മാൻ ഗിൽ നയിക്കുന്ന സംഘത്തിൽ മുപ്പത്തിമൂന്നുകാരൻ ഓഫ്‌സ്‌പിൻ ഓൾറൗണ്ടർ സരാൻഷ് ജെയ്‌നും പേസർ ഗുർണൂർ ബ്രാറുമാണ് പുതുമുഖങ്ങൾ. പരിചയസമ്പന്നനായ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ തിരിച്ചെത്തി. പരിക്കേറ്റ വാഷിങ്‌ടൺ സുന്ദർ ആദ്യ മത്സരത്തിനുണ്ടാകില്ല.
ഇന്ത്യൻ ടീം: ശുഭ്‌മാൻ ഗിൽ (ക്യാപ്റ്റൻ), കെ എൽ രാഹുൽ, യശസ്വി ജയ്‌സ്വാൾ, ഋഷഭ് പന്ത്, സായ് സുദർശൻ, ധ്രുവ് ജുറെൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുത്താർ, അഖ്വിബ് നബി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുർണൂർ ബ്രാർ, ദേവ്‌ദത്ത് പടിക്കൽ, സരാൻഷ് ജെയ്‌ൻ.









0 comments