ad
Deshabhimani

print edition ചരിത്രനേട്ടവുമായി ദീപ്‌തി

deepthy.
വെബ് ഡെസ്ക്

Published on Dec 31, 2025, 01:03 AM | 1 min read

തിരുവനന്തപുരം : വനിതാ ട്വന്റി20 ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ്‌ വേട്ടക്കാരിയായി ഇന്ത്യൻ ഓൾറ‍ൗണ്ടർ ദീപ്‌തി ശർമ. 134 കളിയിൽ 152 വിക്കറ്റായി. ഓസ്‌ട്രേലിയയുടെ മേഗൻ ഷട്ടിനെയാണ്‌ (151) മറികടന്നത്‌.


ശ്രീലങ്കൻ താരം നീലാക്ഷിക സിൽവയെ വിക്കറ്റിന്‌ മുന്നിൽ കുരുക്കിയതോടെയാണ്‌ ദീപ്‌തി ചരിത്രനേട്ടം സ്വന്തംപേരിലാക്കിയത്‌. രാജ്യാന്തര വനിതാ ക്രിക്കറ്റിൽ ഇരുപത്തെട്ടുകാരിക്ക്‌ ആകെ 334 വിക്കറ്റായി. ഇ‍ൗ റെക്കോഡിൽ മൂന്നാംസ്ഥാനത്താണ്‌. ഇന്ത്യൻ മുൻ പേസർ ജൂലൻ ഗോസ്വാമിയാണ്‌ (355) ഒന്നാമത്‌. ഇംഗ്ലണ്ടിന്റെ കാതറിൻ ഷിവർ ബ്രന്റ്‌ (335) രണ്ടാമതും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home