ad
Deshabhimani

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പര: ഇന്ത്യൻ വനിതാ ടീമിൽ പുതുമുഖങ്ങൾ

womens t20
വെബ് ഡെസ്ക്

Published on Mar 24, 2026, 11:10 AM | 1 min read

മുംബൈ: അടുത്ത മാസം ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു. യുവതാരങ്ങളായ കാഷ്വി ഗൗതം, അനുഷ്ക ശർമ്മ എന്നിവർ ആദ്യമായി ഇന്ത്യൻ ടി20 ടീമിൽ ഇടംപിടിച്ചു. വിക്കറ്റ് കീപ്പർ ബാറ്റർ ഉമാ ചേത്രിയും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.ജൂൺ-ജൂലൈ മാസങ്ങളിൽ ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന വനിതാ ട്വന്റി 20 ലോകകപ്പിനുള്ള മുന്നൊരുക്കമായാണ് ഈ പരമ്പരയെ ഇന്ത്യ കാണുന്നത്.


പുതുമുഖങ്ങളുടെ കരുത്തിൽ ഇന്ത്യ


കാഷ്വി ഗൗതം: 22-കാരിയായ ഈ പേസർ വനിതാ പ്രീമിയർ ലീഗിൽ ഗുജറാത്ത് ജയന്റ്സിന് വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് ടീമിലെത്തിച്ചത്. 2025 ഏപ്രിലിൽ ശ്രീലങ്കയ്ക്കെതിരെ ഏകദിന അരങ്ങേറ്റം കുറിച്ച കാഷ്വി, ഈ മാസം തുടക്കത്തിൽ ഓസ്‌ട്രേലിയയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിലും കളിച്ചിരുന്നു.


അനുഷ്ക ശർമ്മ: ഗുജറാത്ത് ജയന്റ്സിന്റെ തന്നെ ഓൾറൗണ്ടറായ അനുഷ്ക, കഴിഞ്ഞ ഡബ്ല്യുപിഎൽ സീസണിൽ 177 റൺസ് നേടിയിരുന്നു. ഇന്ത്യ 'എ' ടീമിനായി ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാർസ് ടൂർണമെന്റിലും താരം തിളങ്ങിയിട്ടുണ്ട്.


അതേസമയം  സ്നേഹ് റാണ, വൈഷ്ണവി ശർമ്മ, ജി കമാലിനി, അമൻജോത് കൗർ എന്നിവർക്ക് ഇത്തവണ ടീമിൽ ഇടം ലഭിച്ചില്ല.


മത്സരക്രമം

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ ഏപ്രിൽ 17, 19 തീയതികളിൽ ഡർബനിൽ നടക്കും. മൂന്നും നാലും മത്സരങ്ങൾ ഏപ്രിൽ 22, 25 തീയതികളിൽ ജോഹന്നാസ്ബർഗിലും അവസാന മത്സരം ഏപ്രിൽ 27-ന് ബെനോണിയിലും നടക്കും.


ഇന്ത്യൻ ടീം

ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ്മ, ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ്മ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), അരുന്ധതി റെഡ്ഡി, രേണുക താക്കൂർ, ക്രാന്തി ഗൗഡ്, ശ്രീ ചരണി, ശ്രേയങ്ക പാട്ടീൽ, കാഷ്വി ഗൗതം, ഭാരതി ഫുൽമാലി, ഉമാ ചേത്രി (വിക്കറ്റ് കീപ്പർ), അനുഷ്ക ശർമ്മ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home