ഇന്ത്യ - വിൻഡീസ് ട്വന്റി20; ഇന്ത്യക്ക് തകർപ്പൻ സ്കോർ, തിളങ്ങി സഞ്ജു

ശ്രേയസ് അയ്യർ, തിലക് വർമ്മ (ഇടത്) സഞ്ജു സാംസൺ (വലത്)| Photo: Social Media
റാഞ്ചി : വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വന്റി20യിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 249 റൺസെടുത്തു.
തകർപ്പൻ ബാറ്റിങ്ങുമായി സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 41 പന്തിൽ 82 റൺസെടുത്ത സഞ്ജു സെഞ്ചുറിക്ക് 18 റൺസ് അകലെ പുറത്തായി. ഒൻപത് ഫോറും നാല് സിക്സും ഉൾപ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
ഇഷാൻ കിഷൻ 22 പന്തിൽ 43 റൺസെടുത്ത് മികച്ച പിന്തുണ നൽകി. ആറ് ഫോറും രണ്ട് സിക്സും ഉൾപ്പെടുന്നതായിരുന്നു ഇഷാന്റെ ഇന്നിങ്സ്. ക്യാപ്റ്റൻ ശ്രേയസ് അയ്യർ 18 പന്തിൽ 40 റൺസും തിലക് വർമ പുറത്താകാതെ 18 പന്തിൽ 44 റൺസും നേടി.
മൂന്ന് ഫോറും മൂന്ന് സിക്സും വീതമാണ് ഇരുവരും നേടിയത്. അഭിഷേക് ശർമ 12 പന്തിൽ 20 റൺസെടുത്തു. വെസ്റ്റ് ഇൻഡീസിനായി റോസ്റ്റൺ ചേസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷമർ സ്പ്രിങ്ങർ രണ്ട് വിക്കറ്റും നേടി.








0 comments